ഗോ ഫസ്റ്റ് എയർലൈനിന്റെ എല്ലാ വിമാനങ്ങളും മെയ് 26 വരെ റദ്ദാക്കി
കണ്ണൂരാൻ വാർത്ത

ന്യൂഡല്‍ഹി : മെയ് 26 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍. മെയ് 24-നകം വിമാനങ്ങള്‍ പുനരാരംഭിക്കുമെന്നായിരുന്നു ഗോ ഫസ്റ്റ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ വിമാനങ്ങള്‍ റദ്ദാക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

റദ്ദാക്കിയതിനാല്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ക്ഷമ ചോദിച്ചു. യാത്രാ തടസ്സം നേരിട്ടവര്‍ക്ക് മുഴുവന്‍ പണവും തിരിച്ചു നല്‍കുമെന്നും എയര്‍ലൈന്‍ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത