രാപകൽ സമരവുമായി റബർ കർഷകർ; രാജ്‌ഭവൻ മാർച്ച്‌ 26ന്‌

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കിലോയ്‌ക്ക്‌ 300 രൂപ താങ്ങുവില പ്രഖ്യാപിച്ച്‌ കേന്ദ്ര സർക്കാർ റബർ സംഭരിക്കുക, റബർ കാർഷിക വിളയല്ലെന്ന നിതി ആയോഗ്‌ തീരുമാനം പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ കേരള കർഷകസംഘം നേതൃത്വത്തിൽ രാജ്‌ഭവനുമുന്നിൽ 25ന്‌ റബർ കർഷകർ രാപകൽ സമരം നടത്തും. 26ന്‌ പതിനായിരക്കണക്കിന്‌ കർഷകർ രാജ്‌ഭവനിലേക്ക്‌ മാർച്ച്‌ നടത്തുമെന്നും കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം. വിജയകുമാറും സെക്രട്ടറി വത്സൻ പനോളിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

റബറധിഷ്‌ഠിത വ്യവസായ പദ്ധതികൾക്ക് കേന്ദ്രം ധനസഹായം നൽകുക, ദേശീയപാതകൾ റബറൈസ്ഡ്‌ റോഡുകളാക്കുക, ഉൽപാദനത്തിൽ മുന്നിലുള്ള കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക, റബർ ബോർഡ് ആസ്ഥാനവും അനുബന്ധ സ്ഥാപനങ്ങളും കേരളത്തിൽ നിലനിർത്തുക, ആവർത്തന കൃഷിക്ക് ലഭിച്ചിരുന്ന ധനസഹായം നിർത്തലാക്കിയത് പുനഃസ്ഥാപിക്കുക തുടങ്ങി ഫെബ്രുവരി 12ന് കോട്ടയത്ത്‌ റബർ കർഷക കൺവൻഷൻ അംഗീകരിച്ച മുദ്രാവാക്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ്‌ സമരം. 

രാപകൽ സമരം 25ന് രാവിലെ 10ന്‌ കിസാൻസഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണനും രാജ്ഭവൻ മാർച്ച് 26ന് രാവിലെ 10ന്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ അശോക് ധാവ്ളെയും ഉദ്‌ഘാടനം ചെയ്യും. രാജ്ഭവൻ മാർച്ച് ആശാൻ സ്ക്വയറിൽനിന്ന്‌ ആരംഭിക്കും. രാപകൽ സമരത്തിന്റേയും മാർച്ചിന്റേയും മുന്നോടിയായി ജില്ലകളിൽ റബർ കർഷക ലോങ്മാർച്ചും ഗൃഹസന്ദർശനവും നടത്തും. വാർത്താസമ്മേളനത്തിൽ അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ എസ്‌.കെ. പ്രീജ, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി.എസ്‌. പത്മകുമാർ, സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം എം.ടി. ജോസഫ്‌ എന്നിവരും പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha