ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് പിടിവീഴും; നടപടി മെയ് 20 മുതല്‍
കണ്ണൂരാൻ വാർത്ത
കണ്ണൂർ : ഇനി മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് പിടിവീഴും. 60 മൈക്രോണില്‍ താഴെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലൊന്നും ഇത്തരം പ്ലാസ്റ്റിക് ഉപയോഗിക്കുവാന്‍ അനുവാദമില്ല.

മെയ് 20 മുതലാണ് ചട്ടം പ്രാബല്യത്തില്‍ വരിക. തെര്‍മോക്കോള്‍ പ്ലെയ്റ്റ്, ഗ്ലാസ്‌, പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, കപ്പുകള്‍, പേപ്പര്‍ വാഴയില എന്നിങ്ങനെയുള്ള നിരോധിത ഉത്പന്നങ്ങള്‍ വില്‍ക്കുവാനോ സംഭരിക്കുവാനോ പാടില്ലെന്നും നിര്‍ദേശമുണ്ട്. ഓഡിറ്റോറിയം, ഹോട്ടല്‍ എന്നിവയ്ക്കൊപ്പം കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന വീടുകളിലെ ചടങ്ങുകളിലും ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ പ്ലാസ്റ്റിക് നിരോധന നിയമം 2016 പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. മത്സ്യ, മാംസ കച്ചവടക്കാര്‍ ഗവണ്‍മെന്റ് അംഗീകരിച്ച ജൈവ നിര്‍മ്മിത ക്യാരി ബാഗുകളിലേക്ക് മാറണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത