തീരസദസ്സിന് മെയ് 20ന് തുടക്കമാവും
കണ്ണൂരാൻ വാർത്ത


തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും, തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹരിക്കുന്നതിനും സർക്കാറിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുന്നതിനുമായി ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ സംഘടിപ്പിക്കുന്ന തീരസദസ്സിന് മെയ് 20ന് തലശ്ശേരിയിൽ തുടക്കമാവും. ജനപ്രതിനിധികളേയും വിവിധ വകുപ്പ് മേധാവികളേയും പങ്കെടുപ്പിച്ചുകൊണ്ട് തീരദേശമേഖലയിലെ ആറ് മണ്ഡലങ്ങളിലാണ് തീരസദസ്സ് നടത്തുക.

തലശ്ശേരി മണ്ഡലത്തിൽ മെയ് 20ന് ഉച്ച മൂന്ന് മണിക്ക് തലശ്ശേരി പാരീസ് റെസിഡെൻസിയിൽ ജനപ്രതിനിധികളുമായുള്ള ചർച്ചയും വൈകീട്ട് 4.30ന് ചാലിൽ ഗോപാലപേട്ട ഫിഷ് ലാന്റിംഗ് സെന്ററിൽ മത്സ്യത്തൊഴിലാളി സംഗമവും നടക്കും.

 ധർമ്മടം മണ്ഡലത്തിൽ മെയ് 21ന് രാവിലെ 9.30ന് ധർമ്മടം ഗവ. ബ്രണ്ണൻ കോളേജിൽ ജനപ്രതിനിധികളുമായുള്ള ചർച്ചയും 11 മണിക്ക് ഗവ. ബ്രണ്ണൻ കോളേജ് ഓഡിറ്റോറിയത്തിൽ മത്സ്യത്തൊഴിലാളി സംഗമവും നടക്കും.

 കണ്ണൂർ മണ്ഡലത്തിൽ മെയ് 21ന് ഉച്ച മൂന്നിന് തയ്യിൽ ശ്രീ കൂർമ്പ അരയസമാജം ഓഡിറ്റോറിയത്തിൽ ജനപ്രതിനിധികളുമായുള്ള ചർച്ചയും വൈകീട്ട് 4.30ന് തയ്യിൽ സെന്റ് ആന്റണീസ് യു പി സ്‌ക്കൂളിൽ മത്സ്യത്തൊഴിലാളി സംഗമവും നടക്കും.

അഴീക്കോട് മണ്ഡലത്തിൽ മെയ് 22ന് രാവിലെ 9.30ന് മീൻകുന്ന് ഗവ.ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ ജനപ്രതിനിധികളുമായുള്ള ചർച്ചയും 11 മണിക്ക് നീർക്കടവ് ഫിഷറീസ് എൽ പി സ്‌കൂളിൽ മത്സ്യത്തൊഴിലാളി സംഗമവും നടക്കും.

 കല്ല്യാശ്ശേരി മണ്ഡലത്തിൽ മെയ് 22ന് ഉച്ച മൂന്നിന് ജനപ്രതിനിധികളുമായുള്ള ചർച്ചയും വൈകീട്ട് 4.30ന് പുതിയങ്ങാടി ബസ്സ്റ്റാന്റ് പരിസരത്ത് മത്സ്യത്തൊഴിലാളി സംഗമവും നടക്കും.

അവസാനമായി പയ്യന്നൂർ മണ്ഡലത്തിൽ മെയ് 23ന് രാവിലെ 9.30ന് കുന്നരു ടാഗോർ സ്മാരക വായനശാലയിൽ ജനപ്രതിനിധികളുമായുള്ള ചർച്ചയും രാവിലെ 11 മണിക്ക് ഏഴിമല ഇംഗ്ലീഷ് സ്‌കൂൾ കക്കംപാറയിൽ മത്സ്യത്തൊഴിലാളി സംഗമവും നടക്കും.

പരിപാടിയുടെ നടത്തിപ്പിനായി എം.എൽ.എ മാരുടെ അധ്യക്ഷതയിൽ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തിക്കുന്നു.

 തീരസദസ്സ് പരിപാടിയുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ തലശ്ശേരി നിയോജക മണ്ഡലത്തിൽ 148 പരാതികളും ധർമ്മടം മണ്ഡലത്തിൽ 77 പരാതികളും കണ്ണൂർ മണ്ഡലത്തിൽ 79 പരാതികളും അഴീക്കോട് മണ്ഡലത്തിൽ 187 പരാതികളും കല്ല്യാശ്ശേരി മണ്ഡലത്തിൽ 139 പരാതികളും പയ്യന്നൂർ മണ്ഡലത്തിൽ 166 പരാതികളും കൂടി ആകെ 796 പരാതികൾ ലഭ്യമായിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത