നിലാമുറ്റം വളവിൽ നിയന്ത്രണം വിട്ട കാർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കണ്ണൂരാൻ വാർത്ത
ഇരിക്കൂർ: വളവിൽവെച്ച് നിയന്ത്രണം നഷ്ടമായ കാർ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരിക്കൂർ നിലാമുറ്റം സദ്ദാംസ്റ്റോപ്പിന് സമീപത്തെ വളവിലാണ് സംഭവം. നിയന്ത്രണം നഷ്ടമായ കാർ റോഡിൽ നിന്നും തെന്നി 20 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.

കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി ജലാലുദ്ദീൻ അറഫാത്ത് (48), അഷർ (28) എന്നിവർക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് ഇവരെ ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പെരുവളത്തുപറമ്പിൽ നിന്നും ഇരിക്കൂറിലേക്ക് പോകുന്ന കാർ ആണ് അപകടത്തിൽപെട്ടത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത