മെയ് 20 വരെ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തും
കണ്ണൂരാൻ വാർത്ത

ജില്ലാ മെഡിക്കൽ ഓഫീസി(ആരോഗ്യം)ന്റെ നേതൃത്വത്തിൽ ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ പരിപാടിയും താവക്കര ഗവ. യുപി സ്‌കൂളിൽ നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.

കോർപ്പറേഷൻ സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എം പി ജീജ മുഖ്യപ്രഭാഷണം നടത്തി. ജി എസ് അഭിഷേക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഹെൽത്ത് ഇൻസ്പെക്ടർ സിന്ധു, ജില്ലാ വെക്ടർബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി, അസി. എന്റമോളജിസ്റ്റ് സി പി രമേശൻ എന്നിവർ സംസാരിച്ചു._

_ബോധവത്കരണ ക്ലാസ്സ്, പ്രദർശനം, ഉറവിടനശീകരണ പ്രവർത്തനങ്ങൾ എന്നിവയും നടത്തി. 'ഡെങ്കിപ്പനിയെ തോൽപിക്കാൻ കൂട്ടായ പടയൊരുക്കം' എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. കൊതുകുജന്യരോഗമായ ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള ഏക മാർഗം കൊതുകു നശീകരണമാണ്. ശുദ്ധജലത്തിൽ മുട്ടയിട്ട് വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്.

കൊതുകുകൾ പ്രജനനം നടത്താനിടയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം. ആഴ്ചയിൽ ഒരു ദിവസം ഉറവിട നശീകരണ ദിനമായി ആചരിക്കണം. മെയ് 20 വരെ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത