റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ 20, 21, 22 തീ​യ​തി​ക​ളി​ൽ ട്രെ​യി​ൻ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തി​രു​വ​ന​ന്ത​പു​രം: ആ​ലു​വ​യ്ക്കും അ​ങ്ക​മാ​ലി​ക്കും ഇ​ട​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ 21, 22 തീ​യ​തി​ക​ളി​ൽ ട്രെ​യി​ൻ ഗ​ത​ഗ​ത​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.

എ​ട്ടു ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും എ​ട്ടു ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി. ഏ​ഴ് ട്രെ​യി​നു​ക​ൾ വൈ​കി​യേ യാ​ത്ര തു​ട​ങ്ങൂ. 20ന് ​ഒ​രു ട്രെ​യി​ൻ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

 പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കു​ന്ന​വ:

16349 കൊ​ച്ചു​വേ​ളി​നി​ല​ന്പൂ​ർ രാ​ജ്യ​റാ​ണി (മേ​യ് 21)

16350 നി​ല​ന്പൂ​ർ​കൊ​ച്ചു​വേ​ളി രാ​ജ്യ​റാ​ണി (മേ​യ് 22)

16344 മ​ധു​ര​തി​രു​വ​ന​ന്ത​പും അ​മൃ​ത (മേ​യ് 22)

16343 തി​രു​വ​ന​ന്ത​പു​രം​മ​ധു​ര അ​മൃ​ത (മേ​യ് 21)

16650 നാ​ഗ​ർ​കോ​വി​ൽ​മം​ഗ​ളൂ​രു പ​ര​ശു​റാം (മേ​യ് 21)

16649 മം​ഗ​ളൂ​രു​നാ​ഗ​ർ​കോ​വി​ൽ പ​ര​ശു​റാം (മേ​യ് 20)

12202 കൊ​ച്ചു​വേ​ളി​ലോ​ക​മാ​ന്യ തി​ല​ക് ഗ​രീ​ബ് ര​ഥ് (മേ​യ് 21)

12201 ലോ​ക​മാ​ന്യ തി​ല​ക് കൊ​ച്ചു​വേ​ളി ഗ​രീ​ബ് ര​ഥ് (മേ​യ് 22)

 ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ന്ന​വ:

മേ​യ് 21 ന് ​രാ​വി​ലെ 5.25ന് ​തി​രു​വ​ന​ന്ത​പു​രം-​ഷൊ​ർ​ണൂ​ർ വേ​ണാ​ട് എ​ക്സ്പ്ര​സ് (16302) എ​റ​ണാ​കു​ള​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. 21 ലെ ​ഷൊ​ർ​ണൂ​ർ​-തി​രു​വ​ന​ന്ത​പു​രം വേ​ണാ​ട് (16301) ഷൊ​ർ​ണൂ​രി​ന് പ​ക​രം എ​റ​ണാ​കു​ള​ത്ത് നി​ന്നാ​യി​രി​ക്കും (വൈ​കു​ന്നേ​രം 5.25) യാ​ത്ര തു​ട​ങ്ങു​ക.

21ന് ​ഉ​ച്ച​ക്ക് 1.25ന് ​പു​റ​പ്പെ​ടേ​ണ്ട എ​റ​ണാ​കു​ളം ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ എ​ക്സ്പ്ര​സ് (12617) എ​റ​ണാ​കു​ള​ത്തി​ന് പ​ക​രം തൃ​ശൂ​രി​ൽ നി​ന്നാ​യി​രി​ക്കും (ഉ​ച്ച​യ്ക്ക് 2.37ന് ) ​യാ​ത്ര ആ​രം​ഭി​ക്കു​ക.

21ലെ ​പാ​ല​ക്കാ​ട് എ​റ​ണാ​കു​ളം മെ​മു ചാ​ല​ക്കു​ടി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. എ​റ​ണാ​കു​ള​ത്ത് നി​ന്ന് തി​രി​ക്കേ​ണ്ട എ​റ​ണാ​കു​ളം പാ​ല​ക്കാ​ട് മെ​മു ( 06798) ചാ​ല​ക്കു​ടി​യി​ൽ നി​ന്നാ​കും (വൈ​കു​ന്നേ​രം 3.55 ) യാ​ത്ര തു​ട​ങ്ങു​ക.

22ന് ​രാ​ത്രി 11.15 ന് ​ഗു​രു​വാ​യൂ​രി​ൽ നി​ന്ന് തി​രി​ക്കേ​ണ്ട ഗു​രു​വാ​യൂ​ർ ചെ​ന്നൈ എ​ഗ്മോ​ർ (16128) എ​റ​ണാ​കു​ള​ത്ത് നി​ന്നാ​കും (23ന് ​പു​ല​ർ​ച്ചെ 1.20ന്) ​യാ​ത്ര തു​ട​ങ്ങു​ക. 21ലെ ​ചെ​ന്നൈ എ​ഗ്മോ​ർ​ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് (16127) എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

22നു​ള്ള ക​ണ്ണൂ​ർ​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് (16306) തൃ​ശൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

 വൈ​കു​ന്ന ട്രെ​യി​നു​ക​ൾ:

21ന് 17229 ​തി​രു​വ​ന​ന്ത​പു​രം ഹൈ​ദ​രാ​ബാ​ദ് ശ​ബ​രി എ​ക്സ്പ്ര​സ് അ​ഞ്ച് മ​ണി​ക്കു​ർ അ​ഞ്ച് മി​നി​ട്ട് വൈ​കി ഉ​ച്ച​യ്ക്ക് 12ന് ​പു​റ​പ്പെ​ടും.

21ന് ​തി​രു​വ​ന​ന്ത​പു​രം​ലോ​ക​മാ​ന്യ​തി​ല​ക് എ​ക്സ്പ്ര​സ് മൂ​ന്ന് മ​ണി​ക്കൂ​ർ വൈ​കി ഉ​ച്ച​യ്ക്ക് 12.15ന് ​പു​റ​പ്പെ​ടും.

21ന് ​രാ​വി​ലെ 11.10നു ​പു​റ​പ്പെ​ണ്ടേ 20909 കൊ​ച്ചു​വേ​ളി പോ​ർ​ബ​ന്ദ​ർ എ​ക്സ്പ്ര​സ് ഒ​രു മ​ണി​ക്കൂ​ർ 35 മി​നി​റ്റ് വൈ​കി പു​റ​പ്പെ​ടും.

16307 ആ​ല​പ്പു​ഴ​ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് 21ന് 40 ​മി​നി​റ്റ് വൈ​കി വൈ​കു​ന്നേ​രം 3.30 ന് ​യാ​ത്ര തി​രി​ക്കും.

22ന് 16348 ​മം​ഗ​ളൂ​രു​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് നാ​ല് മ​ണി​ക്കൂ​ർ വൈ​കി വൈ​കു​ന്നേ​രം 6.40ന് ​പു​റ​പ്പെ​ടും.

22ന് 16603 ​മം​ഗ​ളൂ​രു​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് ര​ണ്ട് മ​ണി​ക്ക​ർ 15 മി​നി​റ്റ് വൈ​കി രാ​ത്രി 7.45 നേ ​യാ​ത്ര തു​ട​ങ്ങൂ.

21 ന് ​രാ​വി​ലെ 5.15 ന് ​ടാ​റ്റ ന​ഗ​റി​ൽ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട 18189 ടാ​റ്റ​ന​ഗ​ർ​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് മൂ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി പു​റ​പ്പെ​ടും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha