ലൈബ്രറി കൗൺസിൽ പുസ്തകോത്സവം മെയ് 19 മുതൽ
കണ്ണൂരാൻ വാർത്ത

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന 17ാമത് പുസ്തകോത്സവം മെയ് 19 മുതൽ 22 വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കും. 19ന് രാവിലെ 11 മണിക്ക് നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ഡോ. വി ശിവദാസൻ എം പി അധ്യക്ഷനാവും. അക്ഷരമാസിക രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ പ്രകാശനം ചെയ്യും. ടി പത്മനാഭൻ വിശിഷ്ടാതിഥിയാകും. വിവിധ കലാപരിപാടികൾ അരങ്ങേറും.

20ന് രാവിലെ 11 മണിക്ക് സംഗീതനാടക അക്കാദമി, ക്ഷേത്രകലാ അക്കാദമി അവാർഡ് ജേതാക്കളെ അനുമോദിക്കുന്ന ആദരസമ്മേളനം കണ്ണൂർ സർവകലാശാല പി വി സി ഡോ. എ സാബു ഉദ്ഘാടനം ചെയ്യും. ഉച്ച രണ്ട് മണിക്ക് പുസ്തക പ്രകാശനം, 3.30ന് 'എഴുത്ത്-കാലം-ജീവിതം' സംവാദ സദസ്, ആറ് മണിക്ക് കലാപരിപാടികൾ എന്നിവ നടക്കും.

21 രാവിലെ 10 മണിക്ക് 'നിർമ്മാല്യം സിനിമയുടെ 50 വർഷങ്ങൾ' സംവാദം മുൻ എം എൽ എ എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് 'മാറുന്ന വായനയുടെ അർത്ഥതലങ്ങൾ' എന്ന വിഷയത്തിൽ സംവാദനവും ആറ് മണിക്ക് കോൽക്കളി, ചരടുകുത്തി കോൽക്കളി, തിരുവാതിര, 'മായ' നാടകം എന്നിവ അരങ്ങേറും.

22ന് രാവിലെ 11 മണിക്ക് സമാപന സമ്മേളനം എഴുത്തുകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന-ജില്ലാ വായന മത്സരങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടത് ഉൾപ്പെടെ നിരവധി പുസ്തകങ്ങളാണ് 70ഓളം പ്രസാധകരിലൂടെ മേളയിലെത്തിക്കുക.

 രാവിലെ ഒമ്പത് മണി മുതൽ രാത്രി എട്ട് വരെയാകും പ്രവേശനം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത