ചീഫ് മിനിസ്റ്റേര്‍സ് ഗോള്‍ഡ് കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് 19 ന് കൂത്തുപറമ്പിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കൂത്തുപറമ്പ് : കേരളത്തിന്റെ കായിക രംഗത്ത് ഫുട്ബോളിന്റെ പ്രസക്തിയും ജനപ്രീതിയും കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ ഉള്‍കൊളളിച്ചുകൊണ്ട് അണ്ടര്‍ 17 ആണ്‍കുട്ടികള്‍ക്കായി നടത്തുന്ന പ്രഥമ സി.എം. ഗോള്‍ഡ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ച് 2023 മെയ് 19 മുതല്‍ 25 വരെയുളള തിയ്യതികളില്‍ നടക്കും.

കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള സ്കൂളുകളിൽ നിന്നുളള ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.

ടൂർണ്ണമെന്റിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനകാര്‍ക്ക് എഴുപത്തഞ്ചായിരം രൂപയും മൂന്നാം സ്ഥാനകാര്‍ക്ക് അമ്പതിനായിരം രൂപയും നാലാം സ്ഥാനകാര്‍ക്ക് ഇരുപത്തി അയ്യായിരം രൂപയും പ്രൈസ് മണിയായി ലഭിക്കും.

വൈകുന്നേരം 6 മണിക്ക് ആദ്യമാച്ചും രണ്ടാം മത്സരം രാത്രി 7.30നും നടക്കും. പങ്കെടുക്കുന്ന ടീമുകൾക്ക് ബഡറ്റ് തുകയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിരക്കിൽ ഭക്ഷണവും, താമസവും, യാത്ര ചെലവും അനുവദിക്കുന്നതാണ്.

പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർപഴ്സൻ നഗരസഭാധ്യക്ഷ വി.സുജാത, സ്പോർട്സ് കൗൺസിൽ സംസ്ഥാന സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗം നാഷനൽ ഫുട്ബോളർ സി.കെ.വിനീത്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് കെ.കെ.പവിത്രൻ, സെക്രട്ടറി ഷിനിത്ത് പാട്യം എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha