ബസ്സില്‍ കയറി പ്രണയാഭ്യര്‍ഥന, നിരസിച്ചപ്പോള്‍ 16-കാരിയെ റോഡില്‍ തടഞ്ഞ് മര്‍ദിച്ചു; യുവാവ് അറസ്റ്റില്‍
കണ്ണൂരാൻ വാർത്ത
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ യുവാവ് റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. വര്‍ക്കല വെട്ടൂര്‍ സ്വദേശിനിയായ 16-കാരിയെയാണ് വര്‍ക്കല വിളഭാഗം സ്വദേശി കൃഷ്ണരാജ്(23) മര്‍ദിച്ചത്. പ്രതിയെ തിങ്കളാഴ്ച രാതി പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വെട്ടൂര്‍ ജങ്ഷനായിരുന്നു സംഭവം. നിരന്തരം പ്രണയാഭ്യര്‍ഥന നടത്തി കൃഷ്ണരാജ് പെണ്‍കുട്ടിയെ ശല്യംചെയ്തിരുന്നു. തിങ്കളാഴ്ച കടയ്ക്കാവൂരിലെ ട്യൂഷന്‍ക്ലാസില്‍നിന്ന് പെണ്‍കുട്ടി ബസില്‍ തിരികെ വീട്ടിലേക്ക് വരുമ്പോള്‍ യുവാവും കൂടെ കയറി. തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ സീറ്റിന് തൊട്ടടുത്തിരുന്ന് കൈയില്‍ കയറിപിടിക്കുകയും പ്രണയാഭ്യര്‍ഥന നടത്തുകയുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടി യുവാവിന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചു. തുടര്‍ന്ന് വെട്ടൂര്‍ ജങ്ഷനില്‍ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ പ്രതി പെണ്‍കുട്ടിയെ പിന്തുടരുകയും റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ തലയ്ക്കും ചെവിയ്ക്കുമാണ് അടിയേറ്റത്. കുട്ടി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച രാത്രിയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോക്‌സോ വകുപ്പുകളടക്കം ചുമത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മര്‍ദനമേറ്റ പെണ്‍കുട്ടി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത