മെയ് 15, 16 ,17 തീയതികളിൽ എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഫെയര്‍
കണ്ണൂരാൻ വാർത്ത


 
കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 15,16 ,17 തീയതികളിൽ രാവിലെ 10 മണി മുതല്‍ 1 മണി വരെ അഭിമുഖം നടത്തുന്നു.

സീനിയര്‍ അക്കൗണ്ടന്റ്, ഇന്റീരിയര്‍ സൈറ്റ് സൂപ്പര്‍വൈസര്‍, സൈറ്റ് എഞ്ചിനീയര്‍, ആര്‍ക്കിടെക്ട്, പ്രൊക്യൂര്‍മെന്റ് ഓഫീസര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്‌ററ്, അസിസ്റ്റന്റ് മാനേജര്‍, ഡ്രൈവര്‍ കം അസിസ്റ്റന്റ്, ഓഫീസ് സ്റ്റാഫ്, ഡി.ടി. പി ഓപ്പറേറ്റര്‍, സ്റ്റോക്-ഇന്‍ ചാര്‍ജ് കം ബില്ലിംഗ് സ്റ്റാഫ്, ലീഡ് ജനറേറ്റര്‍, ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ്, സി.ര്‍.ഇ, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍, ഏജന്‍സി ഡെവലപ്‌മെന്റ് മാനേജര്‍, മാര്‍ക്കറ്റിംഗ്/സെയില്‍സ് മാനേജര്‍, സീനിയര്‍ ലവല്‍ മാനേജര്‍ എന്നീ തസ്തികളിലേക്കാണ് അഭിമുഖം.

യോഗ്യത:- എം.ബി.എ, എം.കോം, ബി.കോം, ബി.ആര്‍ക്, ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ, ബി.ടെക്ക്, പ്ലസ്.ടു താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാവുന്നതാണ്.

 നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടു വന്ന് ഇന്റര്‍വ്യൂന് പങ്കെടുക്കാവുന്നതാണ്.

ഫോൺ: 0497 - 2707610, 6282942066


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത