മട്ടന്നൂരിൽ പൂട്ടിയിട്ട വീട്‌ കുത്തിത്തുറന്ന്‌ 14 പവൻ സ്വർണം കവർന്നു
കണ്ണൂരാൻ വാർത്ത
മട്ടന്നൂർ : വായാന്തോടില്‍ പൂട്ടിയിട്ട വീട്‌ കുത്തിത്തുറന്ന്‌ 14 പവൻ സ്വർണാഭരണം മോഷ്‌ടിച്ചു. വായാന്തോട് റാറാവീസ് ഹോട്ടലിന് സമീപം ഹാരിസ് –റഷീദ ദമ്പതികളുടെ റഷീദ മന്‍സിലിലാണ് ശനി രാത്രിയോടെ മോഷണം നടന്നത്. വീടിന്റെ പിൻഭാഗത്തെ ഗ്രിൽസിന്റെയും മുന്‍ഭാഗത്തെ വാതിലിന്റെയും പൂട്ട് പൊളിച്ച് അകത്ത് കയറിയാണ് കിടപ്പുമുറിയിൽ സൂക്ഷിച്ച ആഭരണങ്ങൾ കവർന്നത്. ഹാരിസും റഷീദയും ഒന്നരമാസമായി ഗള്‍ഫിലാണ്. ഇവരുടെ വീടിന്‌ സമീപം താമസിക്കുന്ന റഷീദയുടെ സഹോദരിയുടെ മക്കളാണ്‌ വീടിന്റെ വാതില്‍ തുറന്നിട്ടനിലയില്‍ കണ്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ മട്ടന്നൂര്‍ പൊലീസിനെ വിവരമറിയിച്ചു. ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. വീടിനകത്ത് ഉണ്ടായിരുന്ന ബാത്തിങ്‌ ടൗവല്‍ പുറത്തെ കിണറ്റിനരികില്‍ കണ്ടെത്തിയിട്ടുണ്ട്. ചുറ്റുമതിലിന്‌ സമീപം കല്ല് അടുക്കിവച്ച നിലയിലാണ്‌. റഷീദയുടെ സഹോദരി ആയിഷയുടെ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത