രാമരാജ്യത്തിലേക്ക് സ്വാഗതമെന്ന കമാനം അടിയന്തരമായി നീക്കം ചെയ്ത് ഭരണഘടനയുടെ അന്തസത്ത സംരക്ഷിക്കണം - SDPI തലശ്ശേരി സി ഐ ക്ക് പരാതി നൽകി
കണ്ണൂരാൻ വാർത്ത

 തലശ്ശേരി : രാമരാജ്യത്തിലേക്ക് സ്വാഗതമെന്ന കമാനം അടിയന്തരമായി നീക്കം ചെയ്ത് ഭരണഘടനയുടെ അന്തസത്ത സംരക്ഷിക്കണമെന്നും, വിദ്വേഷ പ്രചാരകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് 
 സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ തലശ്ശേരി മണ്ഡലം സെക്രട്ടറി നൗഷാദ് ബംഗ്ലാ തലശ്ശേരി സി ഐ ക്ക് പരാതി നൽകി.
 മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക് ആയ നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് തലശേരി തിരുവങ്ങാട് പ്രദേശത്ത് രാമരാജ്യത്തിലേക്ക് സ്വാഗതം എന്ന കമാനം സ്ഥാപിച്ചത് , 
ഇന്ത്യയുടെ നാനത്വവും ബഹുസ്വരതയും അതിന്റെ മഹിതമായ ആശയങ്ങളെയും തകർക്കുന്നത്തിന്റെ ഭാഗമായാണ് ഈ കമാനം
 സ്ഥാപിക്കപ്പെട്ടിട്ടുള്ളത്, തീവ്രമായ മതവിദ്വേഷം വളർത്തുന്നതിനും നമ്മുടെ നാടിനെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇതിന്റെ പിന്നിൽ എന്ന് സംശയിക്കുന്നു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ വരുത്തിവെക്കുന്ന കമാനം സ്ഥാപിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സ് സംരക്ഷിക്കണമെന്നും കമാനം നീക്കം ചെയ്യണമെന്നും നമ്മുടെ നാടിന്റെ സൗഹൃദാ അന്തരീക്ഷം സംരക്ഷിക്കണമെന്നും അദ്ദേഹം നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു 

 രാജ്യത്തിന്റെ ബഹുസ്വരക്കെതിരെയുള്ള നീക്കത്തെ കരുതിയിരിക്കണമെന്നും, മതേതര സമൂഹം ജാഗ്രത പുലർത്തണമെന്നും നൗഷാദ് ബംഗ്ലാ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത