കൊലപാതക കേസിലെ പ്രതി കണ്ണൂരിൽ പിടിയിൽ
കണ്ണൂരാൻ വാർത്ത
കണ്ണൂർ: കൊലപാതകം നടത്തിയ ശേഷം കറങ്ങി നടക്കുകയായിരുന്ന പ്രതി കണ്ണൂരിൽ പിടിയിലായി. ആലപ്പുഴ അരൂരിലെ സഞ്ജയ് ഉല്ലാസാണ് കണ്ണൂർ റെയിൽവേ പോലീസിന്റെ പിടിയിലായത്. ആലപ്പുഴ അരൂരിൽ വിഷുത്തലേന്ന് നടന്ന കൊലപാതക കേസിലെ പ്രതിയാണ് സഞ്ജയ് ഉല്ലാസെന്ന് പോലീസ് പറഞ്ഞു. കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത സഞ്ജയിയെ ടിക്കറ്റ് പരിശോധനക്കിടെയാണ്
കണ്ടെത്തുന്നത്. തുടർന്ന് തലശ്ശേരിയിൽ ഇറക്കിവിട്ട പ്രതിയെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക കേസിലെ
പ്രതിയാണെന്ന് മനസ്സിലാക്കുന്നത്.

വിഷുവിന്റെ തലേദിവസം അരൂർ പാട്ടുവീട്ടിൽ ഫെലിക്സിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിയിലായ അരൂർ കാട്ടിച്ചിറ ഹൗസിൽ സജ്ഞയ് ഉല്ലാസ്. കണ്ണൂർ റെയിൽവേ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് അരൂർ പോലീസിന് കൈമാറി. ഇന്നലെ രാത്രിയിൽ തന്നെ ആലപ്പുഴയിലേക്കു
കൊണ്ടുപോയി. കേസിലെ കൂട്ടുപ്രതിയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. പുതുച്ചേരി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ 
പോയതിനു ശേഷമാണ് കണ്ണൂരിൽ എത്തിയതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു.r

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത