പോക്‌സോ കേസിൽ ശിശുരോഗ വിദഗ്‌ധൻ അറസ്‌റ്റിൽ
കണ്ണൂരാൻ വാർത്ത
കോഴിക്കോട്‌ : ക്ലിനിക്കിലെത്തിയ പതിനഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡോക്ടർ അറസ്‌റ്റിൽ. ചാലപ്പുറത്ത്‌ ക്ലിനിക്ക്‌ നടത്തുന്ന ശിശുരോഗ വിദഗ്‌ധൻ ഡോ. സി.എം. അബൂബക്കറി(78)നെ ആണ്‌ കസബ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കുട്ടിയുടെ പരാതിയിൽ ക്ലിനിക്കിൽനിന്നും കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.  

 അബൂബക്കർ കോൺഗ്രസ്‌ നേതാവും ഭാര്യ കോർപ്പറേഷൻ കൗൺസിലറുമാണ്‌. കഴിഞ്ഞ ദിവസം സഹോദരിക്കും അമ്മയ്‌ക്കുമൊപ്പമാണ്‌ പെൺകുട്ടി ചികിത്സക്കെത്തിയത്‌. സഹോദരിക്കൊപ്പം പരിശോധനാമുറിയിൽ കയറിയ പെൺകുട്ടിയെ ഡോക്ടർ ദേഹോപദ്രവമേൽപ്പിക്കുകയായിരുന്നു. മുമ്പും ശരീര ഭാഗങ്ങളിൽ കയറി പിടിച്ചതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്‌.

അറസ്‌റ്റ്‌ രേഖപ്പെടുത്തിയെങ്കിലും പ്രതി നെഞ്ചുവേദന ഉണ്ടെന്ന്‌ അറിയിച്ചതിനെ തുടർന്ന്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സ തേടി. മെയ്‌ ഒന്നുവരെ റിമാൻഡ്‌ ചെയ്‌തു. ഇയാൾക്കെതിരെ മുമ്പും ഇത്തരം പരാതികൾ ഉണ്ടായതായി സമീപവാസികൾ പൊലീസിന്‌ മൊഴി നൽകിയിട്ടുണ്ട്‌. രേഖാമൂലം പരാതി നൽകാൻ തയ്യാറാകാത്തതിനാൽ കേസ്‌ ഒതുക്കുകയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത