'ലൈഫിനെ' വര്‍ണാഭമാക്കും സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ ചിത്രങ്ങള്‍
കണ്ണൂരാൻ വാർത്ത
തലശ്ശേരി:ഉത്തരകേരളത്തിലെ പ്രമുഖ ചിത്രകലാപഠനകേന്ദ്രമായ തലശ്ശേരിയിലെ കേരള സ്‌കൂള്‍ ഓഫ്  ആര്‍ട്സിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന കലാകൃത്തുക്കള്‍ വരച്ച പെയിന്റിംഗുകള്‍ ലൈഫ് വീടുകള്‍ക്ക് സ്‌നേഹോപഹാരങ്ങളായി സമ്മാനിക്കുന്നു.

സ്‌കൂളിന്റെ തൊണ്ണൂറാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 42 ചിത്രങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറും. വീടുകളുടെ ചുവരുകളിലേക്ക് ഇവ നിറച്ചാര്‍ത്താകും. ഇതാദ്യമായാണ് ലൈഫ് മിഷന്‍ ഭവനങ്ങളില്‍ പ്രമുഖ ചിത്രകാരന്‍മാരുടെ പെയിന്റിംഗുകള്‍ ഉപഹാരങ്ങളായി നല്‍കുന്നത്. കടമ്ബൂര്‍ പഞ്ചായത്ത് ഭവനസമുച്ചയത്തിന്റെ കവാടം ഏപ്രില്‍ 8ന് മുഖ്യമന്ത്രി തുറക്കുമ്ബോള്‍ കലാകാരന്മാരുടെ കൈയ്യൊപ്പ് ചാര്‍ത്തിയ ചിത്രങ്ങള്‍ വീടുകളിലേക്ക് എത്തുമെന്ന് കേരള സ്‌കൂള്‍ ഒഫ് ആര്‍ട് സിന്റെ പ്രസിഡന്റ് എബി എന്‍.ജോസഫും, സെക്രട്ടറി പ്രദീപ് ചൊക്ളിയും പറഞ്ഞു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത