ആദിവാസി മേഖലയിൽ നൂറു ശതമാനം ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

.ഇരിട്ടി : ആധുനിക സാങ്കേതിക വിദ്യയുടെ ഗുണം ആദിവാസി മേഖലയിലും എത്തിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും നൂറു ശതമാനം ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. 
 
മെയ് ആദ്യവാരം ടെൻഡർ പൂർത്തിയാക്കി ആറളം ഫാം ആനമതിൽ നിർമാണ പ്രവൃത്തി ആരംഭിക്കും. ഫാമിലെ കാട് വെട്ടിത്തെളിക്കാൻ ഒരു കോടി രൂപ അനുവദിച്ചു. എന്നാൽ വനം വകുപ്പിന്റെ അധീനതയിലുളള ചില പ്രദേശങ്ങൾ തുരുത്തുകളായി ഫാമിനകത്തുണ്ട്. അവിടെ വന്യജീവികളുടെ സാന്നിധ്യം പ്രതിബന്ധമാണ്‌. ഇത്തരം പ്രദേശം ഫാമിന് നൽകണം. വന്യമൃഗങ്ങളെ ഉൾക്കാടുകളിലേക്ക് മാറ്റണം. ബദൽ സ്ഥലം വനംവകുപ്പിന്‌ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ വന്യജീവികളുടെ ആക്രമണത്തിന് ഇരയായവരുടെ കുടുംബത്തിനും കൃഷിക്കാർക്കും വനം വകുപ്പ് നഷ്ടപരിഹാരമായി 22.75 ലക്ഷം രൂപ നൽകി. മന്ത്രി എ.കെ. ശശീന്ദ്രനാണ് വനസദസിൽ തുക കൈമാറിയത്. വന്യജീവികളുടെ ആക്രമണത്തെ തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളായ പുളിങ്ങോത്തെ സെബാസ്റ്റ്യൻ കാട്ടാത്ത്, ആറളം ഫാമിലെ സരോജിനി, കറ്റിയാടെ നാരായണി എന്നിവർക്ക് അഞ്ച് ലക്ഷം രൂപ വീതവും നിർമലഗിരിയിലെ എം. ചന്ദ്രമതി, അഴീക്കോടെ ഫാത്തിമ ഷമീം എന്നിവർക്ക് രണ്ട് ലക്ഷം രൂപ വീതവും നൽകി. അരങ്ങത്തെ അന്ന പേരാകാട്ടുപൊതിയിൽ (53930), ദേവസ്യ പേരാകാട്ടുപൊതിയിൽ (46993), മിനിമോൾ ജോൺ (61283), കെ സുജീഷ് (31476), വി.കെ. അശോകൻ (24900), എ.സി. ജോസഫ് (20000), എൻ.ടി. അഭിലാഷ് (25000), ജോയ് തോമസ് (34552), ബാബു ജേക്കബ് പുറക്കേൽ (8736), ചിന്നമ്മ വെള്ളാച്ചിറ (19910), തോമസ് ആലപ്പാട്ട് (29370), കുമാരൻ കോട്ടി (18793) എന്നീ കർഷകർക്ക്‌ കൃഷി നഷ്ടപരിഹാരവും നൽകി. 18 പേർക്കാണ് തുക നൽകിയത്. സി. ഹരീഷ്, അണിയേരി വത്സരാജൻ, മനങ്ങാടൻ ചെറിയ ചന്തു എന്നിവർക്കുള്ള ഭൂമിയുടെ സമ്മത പത്രവും കൈമാറി. വനംവകുപ്പുമായി ബന്ധപ്പെട്ട 20 അപേക്ഷകളും മന്ത്രിക്ക് ലഭിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha