മുറിച്ചിട്ട മരങ്ങൾ റോഡിൽത്തന്നെ; യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശ്രീകണ്ഠപുരം : ആഴ്ചകൾക്ക് മുന്നേ ശ്രീകണ്ഠപുരം നഗരത്തിൽ മുറിച്ചിട്ട മരങ്ങൾ ഇപ്പോഴും റോഡിൽത്തന്നെ. ഇതോടെ യാത്രാതടസ്സവും അപകടങ്ങളും പതിവായി. നഗരത്തിൽ ബസ്‌സ്റ്റാൻഡിനുപിറകിലെ റോഡിലും മറ്റിടങ്ങളിലുമായാണ് മരങ്ങൾ കൂട്ടിയിട്ടിട്ടുള്ളത്. ദുരന്തനിവാരണ സേനയുടെ നിർദേശപ്രകാരമാണ് കെട്ടിടങ്ങൾക്ക് ഭീഷണിയാകുന്ന മരങ്ങൾ മുറിച്ചത്. എന്നാൽ പിന്നീട് ഇത് എടുത്തുമാറ്റാൻ അധികൃതർ തയ്യാറായില്ല. നിത്യേന നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന റോഡാണിത്. വിഷു, പെരുന്നാൾ സീസൺ അടുത്തതോടെ വ്യാപാരമേഖല ഉണർന്നിട്ടുണ്ട്. കൂടുതൽ പേർ നഗരത്തിലെത്തുന്ന സമയത്ത് മരക്കഷണങ്ങൾ കൂട്ടിയിട്ടത് കച്ചവടത്തെ ബാധിക്കുമെന്ന് വ്യാപാരികൾ പറയുന്നു.

കൂട്ടിയിട്ട മരത്തിൽ വാഹനങ്ങൾ തട്ടുന്നതും പതിവാണ്. രാത്രികാലങ്ങളിൽ കാൽനടയാത്രികർ മരത്തിൽത്തട്ടി വീഴുന്നുമുണ്ട്. മുറിച്ചിട്ട മരങ്ങൾ നഗരസഭാ അധികൃതരാണ് മാറ്റേണ്ടത്. ലേലംചെയ്ത് നൽകാൻ വൈകുന്നതാണ് മരം റോഡിൽത്തന്നെ കിടക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha