പറശ്ശിനിക്കടവിൽ പുഴയോര വിനോദ സഞ്ചാരത്തിന് വൻ തിരക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പറശ്ശിനിക്കടവ് : അവധിക്കാലവും വിനോദസഞ്ചാരസീസണും ആയതോടെ പറശ്ശിനിക്കടവിൽ എത്തുന്ന വിനോദസഞ്ചാരികളുടെ വൻ തിരക്ക്. സഞ്ചാരികൾ പറശ്ശിനിക്കടവ്-വളപട്ടണം പുഴകളിലൂടെയുള്ള പുഴയോരസഞ്ചാരമാണ് ഏറേ ഇഷ്ടപ്പെടുന്നത്.

ജലഗതാഗതവകുപ്പ് പുറത്തിറക്കിയ ഡബിൾ െഡക്കർ ബോട്ടിലെ യാത്രയാണ് കൂടുതൽ സഞ്ചാരികൾ തിരഞ്ഞെടുക്കുന്നത്. ഇതാടൊപ്പം കെ.ടി.ഡി.സി. സ്വകാര്യ ബോട്ടുകളേയും സഞ്ചാരികൾ ആശ്രയിക്കുന്നുണ്ട്.

കുറഞ്ഞ ചെലവിൽ അരമണിക്കൂർ (ഉല്ലാസ ബോട്ടുയാത്രയ്ക്ക് ) സർക്കുലർ സർവീസിനാണ് െഡക്കർ കേന്ദ്രീകരിക്കുന്നത്. വൈകീട്ട് 5.30നുള്ള വളപട്ടണം സർവീസ് ഒഴിവാക്കി പറശ്ശിനിക്കടവ് തന്നെ കേന്ദ്രീകരിച്ച് രാത്രി ഏഴുവരെ സർക്കുലർ സർവീസ് നടത്താനാണ് പുതുതായി വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.

പറശ്ശിനിക്കടവിൽനിന്നും പുതിയ സർവീസ് തുടങ്ങുന്നതിനുവേണ്ടി ആലപ്പുഴയിൽനിന്നാണ് എസ്-26 അപ്പർ െഡക്കർ ബോട്ട് എത്തിച്ചത്. മുകൾത്തട്ടിലും യാത്രചെയ്യാവുന്ന ഡക്കറിൽ മുകൾ ഭാഗത്ത് 18-ഉം ഉൾഭാഗത്ത് 60 പേർക്കും യാത്രചെയ്യാനുള്ള സൗകര്യമുണ്ട്.

കൂടുതൽ സ്ഥലങ്ങളിലേക്കും

ബോട്ടിൽ രാവിലെയും വൈകിട്ടും പറശ്ശിനിക്കടവ്‌ കേന്ദ്രീകരിച്ച്‌ ഉല്ലാസയാത്രയും നടത്തും. റൂട്ടിൽ മാറ്റങ്ങൾ വരുത്തി നിലവിലുള്ള സമയക്രമം ഉറപ്പു വരുത്തി കൂടുതൽ സ്ഥലങ്ങളിലേക്ക് ബോട്ട് ഓടിക്കാനും ജലഗതാഗതവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പറശ്ശിനിക്കടവിന് സമീപത്തെ കോറളായി ദ്വീപ്, മുല്ലക്കൊടി എന്നിവിടങ്ങളിലേക്ക് പുതുതായി സർവീസ് തുടങ്ങി. പറശ്ശിനി-വളപട്ടണംവരെ താഴെ 40 രൂപയും മുകളിൽ 50 രൂപയും ഈടാക്കും.

പറശ്ശിനിക്കടവ്-മാട്ടൂൽ വരെ താഴെ 60 രുപയും മുകളിൽ 80 രൂപയുമാണ് നിരക്ക്. വൈകീട്ട് നാലുമുതൽ വിനോദ സഞ്ചാരികൾക്ക് ഉല്ലാസയാത്രയായി ഒരു മണിക്കുർ ദൈർഘ്യത്തിൽ മുല്ലക്കൊടി കോറളായി ദ്വീപ് വരെ സർവീസ് നടത്തി തിരിക്കും.

ഇതിന് 80 രൂപയാണ് ടിക്കറ്റ് നിരക്ക്. 5.30 മുതൽ പറശ്ശിനിക്കടവ് കേന്ദ്രീകരിച്ച് സർക്കുലർ സർവീസ് തന്നെ ഇനി മുതൽ നടത്തും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha