നേപ്പാൾ ദുരന്തത്തിന് എട്ടാണ്ട്; ഡോ. ദീപക്കിന്റെ ഓർമ പുതുക്കി ജന്മനാടായ കേളകം
കണ്ണൂരാൻ വാർത്ത
കേളകം: നേപ്പാൾ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് എട്ടാണ്ട് പൂർത്തിയാവുമ്പോൾ അപകടത്തിൽ മരിച്ച ഡോ. ദീപക് കെ. തോമസിനെ അനുസ്മരിച്ച് ജൻമനാട്. അതിന്റെ ഭാഗമായി അവാർഡ് ദാനവും പുസ്തകപ്രകാശനവും കുണ്ടേരി കളപ്പുരക്കൽ ഗൃഹാങ്കണത്തിൽ നടത്തി.

ഡോ. ദീപക് കെ. തോമസ് മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ ആരോഗ്യ സുരക്ഷാ അവാർഡ് പേരാവൂർ താലൂക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് കെ.സലോമി ജോസഫിന് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ സമ്മാനിച്ചു.

ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മതം, സംസ്കാരം, ആത്മീയത: വർത്തമാനവും ഭാവിയും എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങിൽ ഡോ. ദീപക്കിന്റെ പിതാവും ട്രസ്റ്റ് ചെയർമാനുമായ തോമസ് കളപ്പുരക്ക് കോപ്പി നൽകി എ.പി. കുഞ്ഞാമു നിർവഹിച്ചു. ഫാ. ജോയി കൊച്ചുപാറ അനുഗ്രഹ പ്രഭാഷണം നടത്തി.

പാഠഭേദം പത്രാധിപർ ടോമി മാത്യു നടവയൽ ദീപക്. കെ. തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരൻ സിവിക് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു. പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അശ്വിൻ ഹേമചന്ദ്രൻ, സുനിൽ. പി. ഉണ്ണി, ദീപക് .കെ.തോമസിന്റെ സഹപാഠികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. എട്ട് വർഷം മുമ്പ് നേപ്പാളിലെ കാഡ് മണ്ഡുവിൽ വച്ചുണ്ടായ ഭൂകമ്പത്തിലാണ് ഡോ. ദീപക് .കെ.തോമസ് മരിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത