പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശനമേളയിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനവും
കണ്ണൂരാൻ വാർത്ത
കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശനമേളയിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഒരുക്കുന്ന സ്റ്റാളിൽ എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ സേവനങ്ങൾ ലഭിക്കും. എംപ്ലോയബിലിറ്റി സെന്ററിലുള്ള രജിസ്ട്രേഷൻ സൗകര്യവും ലഭ്യമാണ്. എംപ്ലോയ്‌മെന്റ് വകുപ്പ് നടത്തുന്ന വിവിധ സ്വയംതൊഴിൽ സംരംഭങ്ങളുടെ അപേക്ഷാഫോറങ്ങളുടെ വിതരണവും ഉപരിപഠനത്തിന്‌ മാർഗനിർദേശം നൽകുന്ന കരിയർ ജാലകം പ്രസിദ്ധീകരണത്തിന്റെ വിതരണവുമുണ്ടാകും.

  13,14,17 തീയതികളിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കുള്ള ഇന്റർവ്യു പ്രദർശന നഗരിയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സ്റ്റാളിലുണ്ടാകും.
എച്ച്ആർ മാനേജർ, എച്ച്ആർ അസിസ്റ്റന്റ്, സെന്റർ ഹെഡ്, പബ്ലിക് റിലേഷൻ ഓഫീസർ, ഇംഗ്ലീഷ് ലാംഗ്വേജ് ട്രെയിനർ, വിസ ഡോക്യുമെന്റേഷൻ അസിസ്റ്റന്റ്, ഡോക്യുമെന്റേഷൻ സ്‌പെഷ്യലിസ്റ്റ്, അഡ്മിഷൻ ഓഫീസർ, സ്റ്റുഡന്റ് കൗൺസിലർ, ഫ്രണ്ട് ഓഫീസ്, കസ്റ്റമർ റിലേഷൻ ഓഫീസർ, കമ്യൂണിക്കേഷൻ മാനേജർ (വർക്ക് ഫ്രം ഹോം), പ്രൊഡക്ഷൻ സൂപ്പർവൈസർ, ഇന്റീരിയർ ഡിസൈനർ, മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, സെയിൽസ് മാനേജർ തസ്തികയിലാണ് ഒഴിവുകൾ. യോഗ്യത: പ്ലസ് ടു, ഡിഗ്രി, പി.ജി, എം.ബി.എ, ഡിപ്ലോമ, ഐ.ടി.ഐ (പ്രൊഡക്ഷൻ, ഫർണിച്ചർ, ഇന്റീരിയർ).

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത