ഇവിടേക്ക്‌ പോരൂ, വിലക്കുറവിൽ പച്ചക്കറിയുണ്ട്‌

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം : വിഷുവിന്‌ വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യവുമായി സി.പി.ഐ.എം നേതൃത്വത്തിൽ ചന്തകൾക്ക്‌ തുടക്കമായി. സംസ്ഥാന ഉദ്‌ഘാടനം പാളയം മാർക്കറ്റിനു സമീപം മുഖ്യമന്ത്രി പിണറായി വിജയൻ എസ്‌ വസന്തകുമാരിക്ക്‌ പച്ചക്കറി നൽകി നിർവഹിച്ചു. 2014 മുതൽ സി.പി.ഐ.എം നേതൃത്വത്തിൽ കർഷകരെയും നാട്ടുകാരെയും അണിനിരത്തി ആരംഭിച്ച ജൈവകൃഷി ക്യാമ്പയിനും തുടർന്ന് ഏറ്റെടുത്ത സംയോജിത കൃഷിയും സംസ്ഥാനത്തിന്റെ കാർഷിക സ്വയംപര്യാപ്തതയ്ക്കും സുരക്ഷിത ഭക്ഷണത്തിനും വലിയ പിന്തുണയാണ്‌ നൽകുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.  

ഏത്തൻ, വെള്ളരി, പയർ, വഴുതന, കത്തിരി, പടവലം, പാവയ്‌ക്ക, ചീര, ചേന, ചേമ്പ്‌, പച്ചമുളക്‌, വെണ്ടയ്‌ക്ക, ഇഞ്ചി, മാങ്ങ തുടങ്ങിയവ ചന്തയിലുണ്ട്‌. പച്ചക്കറി കിറ്റ്‌ 150 രൂപയ്‌ക്ക്‌ ലഭിക്കും. സഹകരണബാങ്കുകളുടെയും കർഷകസംഘം, സാങ്കേതിക സമിതി പ്രവർത്തകരുടെയും കൂട്ടായ്‌മയായ സംയോജിത കൃഷി ക്യാമ്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരത്തോളം വിപണികളാണ്‌ വെള്ളി വൈകിട്ടുവരെ പ്രവർത്തിക്കുക.

ചടങ്ങിൽ ക്യാമ്പയിൻ ചെയർമാൻ എം. സ്വരാജ്, കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ, സി.പി.ഐ.എം ജില്ലാ സെക്രട്ടറി വി. ജോയി, സംയോജിത കൃഷി ക്യാമ്പയിൻ ജില്ലാ കൺവീനർ കെ.സി. വിക്രമൻ, കർഷക സംഘം ജില്ലാ പ്രസിഡന്റ്‌ വി.എസ്‌. പത്മകുമാർ എന്നിവർ സംസാരിച്ചു. 



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha