എ.ഐ ക്യാമറകൾ ഫലം കാണുന്നു ; ട്രാഫിക്‌ നിയമലംഘനങ്ങൾ കുറഞ്ഞു
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം : സംസ്ഥാനത്ത്‌ മോട്ടോർ വാഹന വകുപ്പ്‌ പുതിയ ക്യാമറകൾ സ്ഥാപിച്ചതിന്‌ പിന്നാലെ ഗതാഗത നിയമലംഘനങ്ങളിൽ വൻകുറവ്‌. ക്യാമറകൾ സ്ഥാപിക്കുന്നതുവരെ 2.13 ശതമാനമായിരുന്ന നിയമലംഘനങ്ങൾ പിന്നീടുള്ള ദിവസങ്ങളിൽ 1.41 ആയി. ഈ മാസം 17ന്‌ 1,93,71,728 വാഹനങ്ങൾ കടന്നുപോയപ്പോൾ 450,552 വാഹനങ്ങൾ വിവിധ നിയമലംഘനം നടത്തി. 20ന്‌ 1,90,58,248 വാഹനങ്ങൾ കടന്നുപോയപ്പോൾ 268,380 വാഹനങ്ങൾമാത്രമാണ്‌ നിയമലംഘനം നടത്തിയതെന്ന്‌ അഡീഷണൽ ട്രാൻസ്‌പോർട്ട്‌ കമീഷണർ പി.എസ്‌.  പ്രമോജ്‌ പറഞ്ഞു. നിയമലംഘനങ്ങൾക്ക്‌ മെയ്‌ 19വരെ പിഴ ഈടാക്കില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത