കണ്ണൂർ ഗവ: ആയുർവേദ കോളേജ് പേവാർഡ് തുറക്കുന്നത് ആധുനിക സൗകര്യങ്ങളോടെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ​യ്യ​ന്നൂ​ർ: പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച പേ​വാ​ർ​ഡി​ൽ എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​വും. രോ​ഗി​ക​ളു​ടെ നി​ര​ന്ത​ര ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ര​ണ്ടു​വ​ർ​ഷം മു​മ്പ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച പേ​വാ​ർ​ഡ് വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന് ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്​​ഘാ​ട​നം ചെ​യ്യും. 21 സാ​ധാ​ര​ണ മു​റി​ക​ളും ഒ​രു ഡീ​ല​ക്സ് മു​റി​യു​മാ​ണു​ള്ള​ത്.

നി​ല​വി​ൽ കെ.​എ​ച്ച്.​ആ​ർ.​ഡ​ബ്ല്യു.​എ​സി​നു കീ​ഴി​ലു​ള്ള പേ​വാ​ർ​ഡി​നു പു​റ​മേ​യാ​ണ് സ​ർ​ക്കാ​ർ അ​ധീ​ന​ത​യി​ൽ ത​ന്നെ പു​തി​യ പേ​വാ​ർ​ഡ് ത​യാ​റാ​യി​രി​ക്കു​ന്ന​ത്. കി​ട​ത്തി​ച്ചി​കി​ത്സ​ക്കാ​യി ഏ​റെ​ക്കാ​ലം കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന രോ​ഗി​ക​ളു​ടെ ബു​ദ്ധി​മു​ട്ട് ഇ​തോ​ടെ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യും.

വ​ട​ക്കേ മ​ല​ബാ​റി​ൽ സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള ഏ​ക ആ​യു​ർ​വേ​ദ കോ​ള​ജാ​ണ് പ​രി​യാ​രം ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ്. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ രോ​ഗി​ക​ൾ​ക്ക് പു​റ​മേ സ്പെ​ഷാ​ലി​റ്റി ചി​കി​ത്സ​ക​ൾ​ക്കാ​യി വി​ദൂ​ര ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും വ​രെ ഇ​വി​ടെ​യെ​ത്താ​റു​ണ്ട്.

അ​സ്ഥി​രോ​ഗ വി​ഭാ​ഗം, ച​ർ​മ​രോ​ഗ വി​ഭാ​ഗം, കാ​യ​ചി​കി​ത്സ വി​ഭാ​ഗം, നേ​ത്ര​രോ​ഗ വി​ഭാ​ഗം, ശി​രോ​രോ​ഗ വി​ഭാ​ഗം തു​ട​ങ്ങി​യ വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ൽ പേ ​വാ​ർ​ഡ് വ​രു​ന്ന​തോ​ടെ ചി​കി​ത്സ സൗ​ക​ര്യം വി​പു​ലീ​ക​രി​ക്ക​പ്പെ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

നി​ല​വി​ലെ ആ​ശു​പ​ത്രി ജ​ന​റ​ൽ വാ​ർ​ഡി​ന് മു​ക​ളി​ലാ​യാ​ണ് പു​തി​യ പേ​വാ​ർ​ഡ് പ​ണി​ത​ത്. എം. ​വി​ജി​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി, ആ​യു​ർ​വേ​ദ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഡോ. ​ഹ​രീ​കൃ​ഷ്ണ​ൻ തി​രു​മം​ഗ​ല​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha