ഇരിവേരി വയലിൽ വെള്ളരിക്കാലം ഒരുക്കി മണ്ണിനെ സ്നേഹിക്കുന്ന ഒരുകൂട്ടം മുതിർന്ന പൗരന്മാർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിവേരി: ഇരിവേരിയിലെ ഒരുകൂട്ടം മുതിർന്ന പൗരന്മാർ മണ്ണൊരുക്കി,മനസ്സൊരുക്കി,മണ്ണിനെ പൊന്നാക്കി മുന്നേറുകയാണ്.കാർഷികമേഖലയിൽ സർഗ്ഗാത്മകമായ ചുവടുമാറ്റി ഇരിവേരി നെസ്റ്റ് ലൈബ്രറിയിലെ സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ വെള്ളരി,മറ്റ് വിവിധങ്ങളായ പച്ചക്കറിഎന്നിവ വിളവെടുപ്പ് നടത്തി. കൃഷിയിലെ ലാഭ നഷ്ടങ്ങൾ നോക്കിയല്ല,കൃഷിയിലൂടെ ലഭിക്കുന്ന ആനന്ദവും ആരോഗ്യവും തന്നെയാണ് ഇവർ പരമപ്രധാനമായ കാണുന്നത്. സീനിയർ സിറ്റിസൺസ് ഫോറം പ്രസിഡന്റ് എം ചന്ദ്രൻ, സെക്രട്ടറി എ ബ്രായൻ, സി സി രാമചന്ദ്രൻ ,എം സുധാകരൻ, അനിൽ കുമാർ,പി രവീന്ദ്രൻ,സി വിനോദ് കുമാർ,ടി കെ രാമചന്ദ്രൻ എന്നിവർ ഊർജ്ജസ്വലതയോടെ കൃത്യനിഷ്ഠയോടെ എല്ലാ ദിവസവും കൃഷിയിടത്തിലുണ്ടാവും വിഷുവിനെ ലക്ഷ്യമാക്കിയുളള വെള്ളരിയാണ് ഇപ്പോൾ വിളവെടുത്തത്.ചീരയും മുള്ളങ്കിയും പച്ചമുളകും പയറും വെണ്ടയും ഒക്കെ നേരത്തെ വിളവെടുത്തു തുടങ്ങിയിരുന്നു .പയറു വിളകളും കൃഷിചെയ്തിട്ടുളള ഈ മൂന്ന് ഏക്കർ വയലിൽ നേരത്തെ നെൽകൃഷിയും ചെയ്തിരുന്നു. വിളവെടുത്തു പച്ചക്കറികൾ നെസ്റ്റ് ലൈബ്രറിയിൽ വെച്ച് ചന്ത നടത്തി വിപണനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഇ ചന്ദ്രൻ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് എം ചന്ദ്രൻ അദ്ധ്യക്ഷനായി. സി സി രാമചന്ദ്രൻ, കെ വി രാഘവൻ മാസ്റ്റർ,ഏ സി അനിൽകുമാർ,ഏ കെ ചന്ദ്രൻ, സി പ്രസീത,എ ബ്രായൻ, എൻ രാജീവൻ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha