വാ​റ്റ് കേ​ന്ദ്രം ത​ക​ർ​ത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ആലക്കോട്: ഈ​സ്റ്റ​ർ - വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി ആ​ല​ക്കോ​ട് എ​ക്സൈ​സ് മൂ​രി​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ വാ​റ്റ് കേ​ന്ദ്രം ത​ക​ർ​ത്തു. ആ​ല​ക്കോ​ട് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​ഷാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ട്ട​ത്താം​വ​യ​ൽ തോ​ട്ടു​ചാ​ലി​ൻ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വാ​റ്റ് കേ​ന്ദ്രം ത​ക​ർ​ത്ത​ത്.

ഇ​വി​ടെ നി​ന്നും ചാ​രാ​യം വാ​റ്റാ​ൻ പാ​ക​പ്പെ​ടു​ത്തി​യ 200 ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് കേ​സെ​ടു​ത്തു. പ്ര​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു വ​രു​ന്ന​താ​യി എ​ക്‌​സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പ്ര​കാ​ശ​ൻ ആ​ല​ക്ക​ൽ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡ് ടി.​ആ​ർ. രാ​ജേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​വി. മ​ധു, പി.​കെ. രാ​ജീ​വ്, പി. ​പെ​ൻ​സ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

വ്യാ​ജ​മ​ദ്യ​ത്തെ​ക്കു​റി​ച്ചു​ള​ള വി​വ​ര​ങ്ങ​ൾ 0460 2256797, 790701 7151 എ​ന്നീ ന​മ്പ​രു​ക​ളി​ൽ അ​റി​യി​ക്കു​ക.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha