പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കൂത്തുപറമ്പ് പോലീസ് കേസെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂത്തുപറമ്പ് : പതിമ്മൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കച്ചേരിമെട്ടയിലെ ഷമീറിന്റെ പേരിൽ കൂത്തുപറമ്പ് പോലീസ് പോക്സോപ്രകാരം കേസെടുത്തു.

എറണാകുളത്ത് താമസക്കാരിയായ പെൺകുട്ടി കഴിഞ്ഞ ഏപ്രിലിൽ മാതാവിന്റെ വീട്ടിൽ എത്തിയപ്പോഴാണ് പീഡനത്തിന് ഇരയായത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാൽ പെൺകുട്ടിയെ തൃശ്ശൂരിലെ ചിൽഡ്രൻസ് ഹോമിൽ താമസിപ്പിച്ചിരുന്നു.

പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം ചൈൽഡ്‌ലൈൻ അധികൃതരോട് അവിടെനിന്നാണ് പറഞ്ഞത്. തുടർന്ന് കൂത്തുപറമ്പ് പോലീസ് കുട്ടിയുടെ മൊഴി എടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha