വാഹന പരിശോധന മാറ്റി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ് നമ്പര്‍ പുനപരിശോധനയുമായി ബന്ധപ്പെട്ട് ഏപ്രില്‍ 13 മുതല്‍ 18 വരെ തോട്ടട എസ്.എന്‍ കോളേജ് ഗ്രൗണ്ടില്‍ നടത്താനിരുന്ന പരിശോധന 18 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റിയതായി റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.  
രാവിലെ 9.30 മുതല്‍ 11 മണി വരെയുള്ള സമയത്താണ് പരിശോധന. കോര്‍പ്പറേഷന്‍ പരിധിയില്‍ പാര്‍ക്കിങ് നമ്പര്‍ അനുവദിച്ച ഓട്ടോറിക്ഷകളുടെ ഉടമസ്ഥന്‍മാര്‍ വാഹനത്തിന്റെ രേഖകള്‍ സഹിതം നിശ്ചിത തീയതികളില്‍ ഹാജരാകണം. തീയതി, പാര്‍ക്കിങ് നമ്പര്‍ എന്ന ക്രമത്തില്‍.

ഏപ്രില്‍ 18 - 2601 മുതല്‍ 2700 വരെ, 19 - 2501 മുതല്‍ 2600 വരെ, 24 - 2401 മുതല്‍ 2500 വരെ, 25 - 2301 മുതല്‍ 2400 വരെ, 27 - 2201 മുതല്‍ 2300 വരെ, 28 - 2100 മുതല്‍ 2200 വരെ, 29 - 2000 മുതല്‍ 2100 വരെ. ബാക്കിയുള്ള വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കുന്ന തീയതി ആര്‍ ടി ഓഫീസിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതാണെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. 

നിശ്ചിത തീയതിയില്‍ പരിശോധനക്ക് ഹാജരാക്കുവാന്‍ സാധിക്കാത്ത വാഹന ഉടമകള്‍ക്ക് സൗകര്യപ്രദമായ മറ്റൊരു ദിവസം അനുവദിക്കുന്നതാണ്. ഫോണ്‍: 0497 2700566. പെര്‍മിറ്റിലുള്ളതു പ്രകാരം പാര്‍ക്കിങ് പ്ലേസ് മുന്‍ഭാഗത്ത് ഇടതുവശത്തായി എഴുതണം. കണ്ണൂര്‍ ടൗണ്‍ പാര്‍ക്കിങ് ഉള്ള വണ്ടികള്‍ മാത്രം മുന്‍ഭാഗത്ത് ഗ്ലാസ് ഫ്രെയിം മുതല്‍ താഴോട്ട് മഞ്ഞനിറം അടിച്ചിരിക്കണം. കൂടാതെ കോര്‍പ്പറേഷന്‍ എബ്ലം വരച്ച് പാര്‍ക്കിങ് നമ്പര്‍ രേഖപ്പെടുത്തണം. വാഹനത്തിന്റെയും പെര്‍മിറ്റിന്റെയും അസ്സല്‍ രേഖകള്‍ പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha