സ്കൂട്ടറുമായി ചുറ്റിക്കറങ്ങിയ കുട്ടി ഡ്രൈവർമാർ പിടിയിൽ; ഉടമകൾക്കെതിരേ കേസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മയ്യിൽ :  വാഹനപരിശോധനയിൽ രണ്ട് കുട്ടി ഡ്രൈവർമാർ പിടിയിൽ. സ്കൂട്ടറുമായി ചുറ്റിക്കറങ്ങിയ പതിനഞ്ച് വയസ്സുകാരനെ മയ്യിൽ എട്ടാംമൈലിൽവെച്ചാണ് എസ്.ഐ. പി. പ്രശോഭും സംഘവും പിടികൂടിയത്. സ്കൂട്ടർ കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമയായ അബ്ദുൽ സത്താറിന്റെ പേരിൽ കേസെടുത്തു.

മറ്റൊരു സംഭവത്തിൽ ചെറുവത്തല മൊട്ടയിൽ വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐയും സംഘവും ബുള്ളറ്റ് ഓടിച്ച് വന്ന പതിനേഴുകാരനായ കുട്ടി ഡ്രൈവറെ പിടികൂടി. വാഹനം കസ്റ്റഡിയിൽ എടുത്ത പോലീസ് ആർ. സി. ഉടമയായ മുഹമ്മദ് സഹലിനെതിരെ കേസെടുത്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha