മൂവാറ്റുപുഴ : വാഴക്കുളം മടക്കത്താനത്ത് പാഴ്സൽ വണ്ടി നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരെ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം നടന്നത്. കൂവലി പൊടി സ്വദേശികളായ മേരി (60), പ്രജേഷ് പോൾ (36), പ്രജേഷിന്റെ മകൾ അൽന പ്രജേഷ് (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്.
പ്രഭാത സവാരിക്കിറങ്ങിയ ആളുകളെ നിയന്ത്രണം വിട്ടുവന്ന പാഴ്സൽ വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പ്രദേശത്തുനിന്ന് ആറു കിലോമീറ്ററുള്ള ആശുപത്രിയിലേക്കെത്തിക്കും മുമ്പ് തന്നെ മൂന്നുപേരും മരിച്ചിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു