കരിഞ്ഞുണങ്ങി കർഷകസ്വപ്‌നങ്ങൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആലക്കോട് : വേനൽചൂടിലും വരൾച്ചയിലും മലയോരത്തെ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങുന്നു. കനത്തചൂടിൽ നീരുറവകളും ജലാശയങ്ങളും വറ്റിവരണ്ടതോടെ വാഴ, കവുങ്ങ്‌, ജാതിക്ക തുടങ്ങിയ വിളകളാണ് നശിച്ചു. ആലക്കോട്, ഉദയഗിരി, നടുവിൽ പഞ്ചായത്തുകളിലെ കാപ്പിമല, മഞ്ഞപ്പുല്ല്, വൈതൽക്കുണ്ട്, കരാമരംതട്ട്, ഫർലോംങ്ങര, പാത്തൻപാറ പ്രദേശങ്ങളിലാണ് കൃഷിനാശം. പതിറ്റാണ്ടുകളായി ഈ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നവരുടെ ആദ്യഅനുഭവമാണിതെന്ന്‌ കർഷകർ പറയുന്നു. 

കുലച്ച് മൂപ്പെത്താത്ത ഒന്നര ലക്ഷം വാഴകളാണ് കാപ്പിമലയിൽമാത്രം നശിച്ചത്. കടുത്ത ചൂടിൽ നീരുവറ്റി വാഴകൾ കൂട്ടത്തോടെ ഒടിഞ്ഞ് വീഴുകയാണ്. അൽപമെങ്കിലും മൂപ്പെത്തിയാൽ കറിക്കായി വിറ്റ്‌ നഷ്ടം കുറയ്‌ക്കാമായിരുന്നു. കുലച്ച് ഒന്നരമാസം മാത്രമായ വാഴക്കുലകൾ ഉപയോഗ ശൂന്യമായി കൃഷിയിടത്തിൽ കിടക്കുകയാണ്. ഈ രൂപത്തിലാകണമെങ്കിൽ 300 രൂപക്ക് മുകളിൽ ചെലവ് വരും.  

ജില്ലയിൽ ഏറ്റവും കൂടുതൽ ഏത്തവാഴ കൃഷി ചെയ്യുന്ന പ്രദേശമാണ് കാപ്പിമല. പതിനായിരം വാഴകൾവരെ കൃഷിചെയ്യുന്ന കർഷകരുണ്ട്‌. കടംവാങ്ങിയും പണയപ്പെടുത്തിയും കൃഷിയിറക്കിയവരുടെ നെഞ്ചുപൊട്ടുന്ന കാഴ്ചയാണ് കാപ്പിമലയിലെങ്ങും. 

വിറക്കൊടിയനാൽ വിനോ, ജാൻസി ആന്റണി, വി ഡി സേവ്യർ, മാത്യു കരൂർ, ടോമി കൊല്ലക്കൊമ്പിൽ ജയിൻ വട്ടക്കാട്ട്, വിനോയി വട്ടക്കാട്ട്, ഷിജോ വള്ളിയിൽ തുടങ്ങി ഇരുപതോളം കർഷകർക്കാണ്‌ വൻതോതിൽ നഷ്ടം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha