അനുമോദനം നൽകി
കണ്ണൂരാൻ വാർത്ത


ഇരിട്ടി : 2019 - 20 വർഷം സംസ്ഥാനത്തെ ഏറ്റവും നല്ല ഐ ടി ഐ ഇൻസ്ട്രക്ടർ എന്ന ബഹുമതി ലഭിച്ച പായം കോളിക്കടവിലെ എം.എൻ. ലക്ഷ്മണൻ മാസ്റ്റരെ ജനശ്രീ ഇരിട്ടി ബ്ലോക്ക്‌ യൂണിയന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജനശ്രീ ജില്ലാ ചെയർമാൻ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ബാലൻ പടിയൂർ അധ്യക്ഷത വഹിച്ചു. ഉഷ അനിൽ, ഡോ. ശരത് ജോഷ്,രാമകൃഷ്ണൻ മുഴക്കുന്ന്, വിജയൻ പേരാവൂർ, നാരായണൻ പായം, ലാസർ പെരിങ്കരി, സോമൻ കീഴ്പ്പള്ളി, ദേവദാസൻ ചാവശ്ശേരി, കുഞ്ഞികൃഷ്ണൻ പാപ്പിനിശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത