മനോഹരന്റെ കരവിരുതിൽ പാഴ്‌വസ്തുക്കൾ മനോഹരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാനൂർ : വീട്ടുപറമ്പിൽ ഉപേക്ഷിക്കുന്ന പാഴ്‌വസ്തുക്കൾ കരവിരുതിൽ കമനീയമാക്കുയാണ് കരിയാട് പള്ളിക്കുനിയിലെ കെ.മനോഹരൻ. തലശ്ശേരി മുൻസിഫ് കോടതിയിൽ ജൂനിയർ സൂപ്രണ്ടായി വിരമിച്ചു വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന ഇദ്ദേഹത്തിന്റെ മുറി നിറയെ ആകർഷകങ്ങളായ കരകൗശല വസ്തുക്കളാണ്. മയിൽ രൂപം, ഉപയോഗശൂന്യമായ ഷട്ടിൽ ഉപയോഗിച്ച് നിർമിച്ച പക്ഷി, പൊളിഞ്ഞ ഹെൽമെറ്റ് ഉപയോഗിച്ച് നിർമിച്ച ആമയുടെ രൂപം, തെങ്ങിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ച് നിർമിച്ച പരുന്ത് രൂപം, വള്ളംകളി, പാമ്പിന്റെ രൂപം എന്നിവ കൗതുക കാഴ്ചയാണ്.

വീട്ടാവശ്യത്തിന് കൊണ്ടുവന്ന വിവിധ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് തയാറാക്കിയ കരകൗശലവസ്തുക്കളും ഉണ്ട്. കടലാസ്, തെങ്ങോലകൾ, വിത്തുകൾ, പിസ്തയുടെ തോട്, കുഞ്ഞടക്കകൾ എന്നിവ ഉപയോഗിച്ചാണ് ഇവയൊക്കെ നിർമിച്ചത്. പത്മനാഭൻ മെമ്മോറിയൽ സ്പോർട്സ് ക്ലബിന്റെ (പിഎംഎസ്‍സി) മുഖ്യ സംഘാടകനാണ്. കരിയാട് പള്ളിക്കുനി സ്വദേശിയായ മനോഹരൻ ഇപ്പോൾ പന്തക്കൽ ഗീതം നിവാസിലാണ് താമസം. വീടിനു ചുറ്റും ജൈവകൃഷിയുമുണ്ട്. കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രധാനാധ്യപിക സതീ ലക്ഷ്മിയാണ് ഭാര്യ.
ഗോകുൽ മനോഹരൻ, ഗീതാഞ്ജലി എന്നിവർ മക്കളാണ്. റിട്ടയർമെന്റിന് ശേഷം കൗൺസിലിങ് സൈക്കോളജിയിൽ പി.ജി ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. 

സ്വന്തമായി നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനം ഇന്നും നാളെയും കരിയാട് നമ്പ്യാഴ്സ് യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് 9.30ന് പ്രശസ്ത ചിത്രകാരൻ കെ.കെ.മാരാർ ഉദ്ഘാടനം ചെയ്യും. കരിയാട് പി.എം.എസ്‍.സി പ്രസിഡന്റ് കെ.പി. ഹരിദാസൻ, സെക്രട്ടറി പി.പി.ഉദയകുമാർ പാനൂർ നഗരസഭ കൗൺസിലർ കെ.കെ.മിനി, ചിത്രകാരൻ ബി.ടി.കെ. അശോക്, പി.സതീശൻ എന്നിവർ പ്രസംഗിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha