പാനൂർ : മലബാർ റിവർ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായി നിർമിച്ച പെരിങ്ങത്തൂർ, കിടഞ്ഞി ബോട്ടു ജെട്ടികൾ ഉടൻ തുറന്നു കൊടുക്കാനുള്ള നടപടികളായി. ഈ മാസം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം.
കേരളീയ വാസ്തുശൈലിയിലാണ് 2 ബോട്ടുജെട്ടികളും നിർമിച്ചത്. പെരിങ്ങളം കടവിലാണ് പെരിങ്ങത്തൂരിലെ ബോട്ട് ജെട്ടി.ബോട്ടുജെട്ടിയുമായി ബന്ധപ്പെടുത്തി പുളിയനമ്പ്രം ഭാഗത്തേക്കുള്ള തീരദേശ റോഡ് പദ്ധതി പൂർത്തിയായി വരുന്നു. കിടഞ്ഞിയിലെ നിർദ്ദിഷ്ട തുരുത്തി മുക്ക് പാലത്തിന്റെ പദ്ധതി പ്രദേശത്തിനു സമീപമാണ് കിടഞ്ഞി ബോട്ട് ജെട്ടി. സമീപ പ്രദേശത്തെ നടുത്തുരുത്തി ദ്വീപ് ആകർഷകമാണ്.സ്വകാര്യ ബോട്ടുകളിൽ വിനോദ സഞ്ചാരികൾ ഇതു വഴിയുള്ള യാത്ര ആരംഭിച്ചു.
ബോട്ടുജെട്ടികളുടെ സ്ഥിതിഗതികൾ വിലയിരുത്താൻ കെ പി മോഹനൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചു.ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സി മനോജ്,ഉൾനാടൻ ജലഗതാഗത വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ടി സിന്ധു, കെ ശ്രീജ, വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരായ പി അതുൽ, കെ സി ശ്രീനിവാസൻ, ഡി ടി പി സി സെക്രട്ടറി ജെ.കെ.ജിജേഷ്, നഗരസഭ കൗൺസിലർമാരായ ഉമൈസ തിരുവമ്പാടി, എം പി കെ അയൂബ്, സ്വാമിദാസൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു