പറശ്ശിനിക്കടവിൽ വീട് വാടകക്കെടുത്ത് അനാശാസ്യം; നാട്ടുകാർ വീട് അടിച്ച് തകർത്തു
കണ്ണൂരാൻ വാർത്ത
കണ്ണൂർ : പറശ്ശിനിക്കടവിൽ  ടൂറിസ്റ്റ് ഹോമിന് സമീപം വീട് വാടകക്കെടുത്ത് അനാശാസ്യം. ചട്ടുകപ്പാറ സ്വദേശ്ശിയുടെ നേതൃത്വത്തിലാണ് വീട് വാടകക്കെടുത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ യുവതികളെ എത്തിച്ച് ആവശ്യക്കാർക്ക് നൽകി വന്നിരുന്നത്. പ്രദേശവാസികളിൽ നിന്ന് ഉൾപ്പെടെ വ്യാപകമായ പരാതി ഉയർന്നിരുന്നു.  ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി നാട്ടുകാരുടെ നേതൃത്വത്തിൽ വീട് അടിച്ച് തകർത്തത്. രണ്ടാഴ്ച മുൻപ് തൊട്ടടുത്ത് മറ്റൊരു ലോഡ്ജും സമാന വിഷയത്തിൽ നാട്ടുകാർ അടിച്ച് തകർത്തിരുന്നു. പറശ്ശിനിക്കടവിലും സമീപപ്രദേശങ്ങളിലുമുള്ള ഏതാനും ചില ലോഡ്ജുകൾ കേന്ദ്രീകരിച്ച് സ്ത്രീകളെ എത്തിച്ച് ഇടപാടുകാർക്ക് നൽകുന്ന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നത് സംബന്ധിച്ച് വ്യാപക പരാതികളാണ് അടുത്തകാലത്തായി ഉയർന്നുവരുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത