കാവലാകാൻ ഇ–പട്രോളിങ്‌

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നഗരത്തിന്‌ കാവലായി ഇനി പൊലീസിന്റെ ഇ– സ്കൂട്ടർ (സീറ്റില്ലാതെ, നിന്ന്‌ സഞ്ചരിക്കാവുന്ന സ്‌കൂട്ടർ) പട്രോളിങ്‌. ആദ്യമായി തിരുവനന്തപുരം സിറ്റി പൊലീസാണ്‌ ഇ– പട്രോളിങ്‌ സംവിധാനം നടപ്പാക്കുന്നത്‌. സാധാരണ സ്കൂട്ടറുകൾക്കടക്കം എത്താനാകാത്ത സ്ഥലങ്ങളിലേക്കുപോലും ഓടിച്ചുകയറ്റാമെന്നതാണ്‌ ഇ–സ്കൂട്ടറിന്റെ പ്രത്യേകത. ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്കൂട്ടർ ഒറ്റ ചാർജിങ്ങിൽ ആറു മണിക്കൂർവരെ ഉപയോഗിക്കാം. ആവശ്യമെങ്കിൽ ഒരാളെയും ഒപ്പം കൊണ്ടുപോകാം.

നേരത്തേ കൊച്ചിയിൽ ഹോവർ പട്രോളിങ്‌ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ദൂരസ്ഥലങ്ങളിലേക്ക് പോകാൻ കഴിയാത്തതായിരുന്നു ഇതിന്റെ പോരായ്‌മ.
മ്യൂസിയത്തിലും മാനവീയം വീഥിയിലും പ്രഭാത സവാരിക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാനാണ്‌ ആദ്യഘട്ടത്തിൽ ഇ– സ്കൂട്ടറുകൾ ഉപയോഗിക്കുകയെന്ന്‌ സിറ്റി പൊലീസ്‌ മേധാവി സി എച്ച്‌ നാഗരാജു പറഞ്ഞു. ഒരു മാസത്തെ ഉപയോഗത്തിൽ പദ്ധതി വിജയകരമെന്ന് കണ്ടാൽ കൂടുതൽ എണ്ണം വാങ്ങും. 30,000 രൂപവരെയാണ്‌ സ്കൂട്ടറിന്‌ ചെലവ്‌. 10 കിലോമീറ്റർ വേഗത്തിലാകും യാത്ര. വയർലെസ്‌ അടക്കമുള്ള സംവിധാനങ്ങൾ വയ്‌ക്കാം.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha