കീഴല്ലൂരിലെ ജലഅതോറിറ്റിയുടെ ക്വാർട്ടേഴ്സുകൾ നശിക്കുന്നു
കണ്ണൂരാൻ വാർത്ത
മട്ടന്നൂർ : കീഴല്ലൂരിലെ ജലഅതോറിറ്റിയുടെ ക്വാർട്ടേഴ്സുകൾ നശിക്കുന്നു. അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് ക്വാർട്ടേഴ്സുകൾ തകർന്ന് കിടക്കുന്നത്. കീഴല്ലൂർ ശുദ്ധജല പദ്ധതിയുടെ തുടക്കത്തിൽ സമീപത്തായി അതോറിറ്റി ജീവനക്കാർക്ക് താമസിക്കാനായി 18 ക്വാർട്ടേഴ്സുകൾ നിർമിച്ചിരുന്നു. എക്സിക്യൂട്ടീവ് എൻജിനീയർക്ക് അടക്കം കെട്ടിടങ്ങൾ നിർമിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ ഓഫിസുകളും ക്വാർട്ടേഴ്സുകളും നല്ല നിലയിൽ പ്രവർത്തിച്ചെങ്കിലും പിന്നീട് ഓരോന്നായി നശിക്കുകയായിരുന്നു.

എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് ഇവിടെ നിന്നു മാറിയതോടെ കെട്ടിടം ഉപയോഗ ശൂന്യമായി. ഓടുമേഞ്ഞതും കോൺക്രീറ്റ് കെട്ടിടങ്ങളുമാണ് നശിച്ചു കൊണ്ടിരിക്കുന്നത്. മേൽക്കുര അടക്കം തകർന്ന് വീണിരിക്കുകയാണ്. കെട്ടിടങ്ങൾ ആരും തിരിഞ്ഞു നോക്കാതെ വന്നതോടെ ഇഴജന്തുക്കളുടെ താവളമായി. ശോചനീയാവസ്ഥയിലാകാത്ത കെട്ടിടങ്ങൾ അറ്റകുറ്റ പ്രവൃത്തി നടത്തി സംരക്ഷിക്കണമെന്ന് നാട്ടുകാർ പറയുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത