ഇരിട്ടി കാഞ്ഞിരക്കൊല്ലിയില്‍ നായാട്ടുസംഘാംഗം വെടിയേറ്റു മരിച്ചു
കണ്ണൂരാൻ വാർത്ത
 ഇരിട്ടി : കണ്ണൂരിലെ കര്‍ണാടകാ വനാതിര്‍ത്തിയോട് ചേര്‍ന്ന് കാഞ്ഞിരക്കൊല്ലി ശശിപ്പാറക്ക് സമീപം നായാട്ടുസംഘാംഗം വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി സ്വദേശി ബെന്നി പരത്തനാല്‍(54) ആണ് മരിച്ചത്. വെള്ളി രാത്രി ഒരു മണിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഇയാള്‍ വെടിയേറ്റ് മരിച്ചത്.

സംഘം വ്യാജമദ്യം നിര്‍മ്മിക്കുകയും ചെയ്‌തിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ പൊലീസിനും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും പുറമെ എക്‌സൈസും പരിശോധന ആരംഭിച്ചിട്ടുണ്ട്. കാഞ്ഞിരക്കൊല്ലി സ്വദേശികളായ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം രജീഷ് അമ്പാട്ട്, പള്ളത്ത് നാരായണന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്ഥിരമായി വനമേഖലയില്‍ നായാട്ടിനായി പോകുന്ന സംഘമാണ് ഇത്.

കാഞ്ഞിരക്കൊല്ലി, വഞ്ചിയം മേഖലയില്‍ നായാട്ട് സംഘത്തിനെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും കൃത്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. വെടിയേറ്റ് മരിച്ച ബെന്നിയുടെ മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സോഫിയ, മക്കള്‍: സ്റ്റെഫി, ക്ലിന്റ്, ക്ലമന്റ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത