ബെംഗളൂരുവിൽ വാഹനാപകടത്തിൽ ഇരിട്ടി കച്ചേരിക്കടവ് സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു
കണ്ണൂരാൻ വാർത്ത
ബെംഗളൂരുവിൽ വാഹനാപകടത്തിൽ അയ്യംകുന്ന് കച്ചേരിക്കടവ് സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. കച്ചേരിക്കടവ് തെക്കേൽ സജിമോൻ-ജിലു ദമ്പതികളുടെ മകൾ അഷ്മിത സജി(19)യാണ്  മരിച്ചത്. അഷ്മിത സഞ്ചരിച്ച ഇരുുചക്ര വാഹനത്തിൽ 
ട്രക്കിടിച്ചാണ് അപകടം. കർണ്ണാടക കോളേജിൽ ഫാം-ഡി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. അഷ്മിതയുടെ മാതാപിതാക്കൾ വിദേശത്താണ്. വിവരമറിഞ്ഞ് ഇരുവരും ബെംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരൻ: ആശിഷ്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത