മട്ടന്നൂർ പോലീസ് സ്റ്റേഷൻ വിഭജിക്കുന്നത് പരിഗണനയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂർ : മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധി വിഭജിക്കാൻ സാധ്യതയേറി. നിലവിൽ ജില്ലയിൽ ഏറ്റവുമധികം സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന പോലീസ് സ്റ്റേഷനാണ് മട്ടന്നൂർ. ഇതിനനുസരിച്ച് ഉദ്യോഗസ്ഥരില്ലാത്തതും ജോലിഭാരം കൂടുതലുള്ളതും കണക്കിലെടുത്താണ് സ്റ്റേഷൻ വിഭജിക്കുന്നത്.

വർഷങ്ങൾക്കുമുൻപ് തന്നെ ഈ ആവശ്യം ആഭ്യന്തരവകുപ്പിന്റെ മുന്നിലുണ്ടെങ്കിലും സ്റ്റേഷൻ വിഭജനത്തിന് നടപടിയായിരുന്നില്ല. ചാവശ്ശേരിയിലോ ചാലോട്ടോ പുതിയ സ്റ്റേഷൻ വരുന്ന തരത്തിലുള്ള വിഭജനത്തിനാണ് ഒരുക്കങ്ങൾ നടക്കുന്നത്. മട്ടന്നൂർ നഗരസഭ, കീഴല്ലൂർ, കൂടാളി പഞ്ചായത്തുകൾ, ഇരിട്ടി നഗരസഭയിലെ 18 വാർഡുകൾ എന്നിവയാണ് മട്ടന്നൂർ സ്റ്റേഷന് കീഴിൽ വരുന്നത്. ഇരിട്ടി നഗരസഭയിലെ 18 വാർഡുകൾ പരിധിയാക്കി ചാവശ്ശേരിയിൽ സ്റ്റേഷൻ സ്ഥാപിക്കണമെന്നാണ് വകുപ്പിന്റെ പരിഗണനയിലുള്ള ഒരു നിർദേശം. കീഴല്ലൂർ, കൂടാളി പഞ്ചായത്തുകളെ ഉൾപ്പെടുത്തി ചാലോട്ട് സ്റ്റേഷൻ സ്ഥാപിക്കണമെന്ന നിർദേശവുമുണ്ട്.

ചാവശ്ശേരി വില്ലേജിൽ ഉൾപ്പെടുന്ന ഇരിട്ടി നഗരസഭയിലെ 18 വാർഡുകൾ ഇരിട്ടി സ്റ്റേഷൻ പരിധിയിലും എയർപോർട്ട് സ്റ്റേഷൻ പരിധിയിൽ കീഴല്ലൂർ പഞ്ചായത്തിലെ ഭാഗങ്ങളും ചേർക്കണമെന്ന ചർച്ചകളും നടന്നിരുന്നു. എന്നാൽ പുതിയ പോലീസ് സ്റ്റേഷൻ സ്ഥാപിക്കാനാണ് തീരുമാനമെങ്കിൽ ചാവശ്ശേരിയിലോ ചാലോട്ടിലോ ആണ് സാധ്യതയുള്ളത്.

കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയതോടെ വാഹനത്തിരക്ക് പരിഗണിച്ച് മട്ടന്നൂരിൽ ട്രാഫിക് പോലീസ് സ്റ്റേഷൻ വേണമെന്നും ആവശ്യമുയർന്നിരുന്നു. മട്ടന്നൂർ-തലശ്ശേരി റോഡിലെ കരേറ്റ മുതൽ ഇരിട്ടി റോഡിലെ ഉളിയിൽ വരെയുള്ള വിശാലമായ സ്ഥലപരിധിയിൽ അപകടങ്ങളുണ്ടായാൽ ഓടിയെത്തേണ്ടത് മട്ടന്നൂർ പോലീസാണ്. മട്ടന്നൂർ സ്റ്റേഷനിൽ 30-ഓളം പുതിയ നിയമനങ്ങൾ നടത്തണമെന്ന് 2019-ൽ തന്നെ വകുപ്പുതല നിർദേശമുണ്ടായെങ്കിലും അതും നടന്നിട്ടില്ല.

കണ്ണൂർ വിമാനത്താവളത്തിൽ പുതിയ പോലീസ് സ്റ്റേഷൻ വന്നെങ്കിലും വിമാനത്താവളപരിസരം മാത്രമാണ് അവരുടെ പരിധി. പോലീസിന്റെ കാര്യക്ഷമമായ സേവനം ഉറപ്പാക്കാൻ മട്ടന്നൂർ സ്റ്റേഷൻ വിഭജിക്കുകയും കൂടുതൽ നിയമനങ്ങൾ നടത്തുകയും വേണമെന്ന ആവശ്യമാണ് ഉയരുന്നത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha