മലങ്കര വര്‍​ഗീസ് വധം; മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊച്ചി : ഏറെ വിവാദമായ മലങ്കര വര്‍​ഗീസ് വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതേ വിട്ടു. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് 17 പ്രതികളെയും വെറുതേ വിട്ടത്. സംഭവം നടന്ന് 20 വര്‍ഷത്തിന് ശേഷമാണ് വിധി.

2002 ഡിസംബര്‍ അഞ്ചാം തിയതിയാണ് പെരുമ്പാവൂരില്‍ വെച്ച് ഓര്‍ത്തഡോക്‌സ് സഭ മാനേജ്മെന്റ് കമ്മിറ്റി അം​ഗമായ മലങ്കര വര്‍​ഗീസ് കൊല്ലപ്പെട്ടത്. തടി വ്യവസായി കൂടിയായ വര്‍​ഗീസിനെ റോഡില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പെരുമ്പാവൂര്‍ പൊലീസും ക്രൈംബ്രാഞ്ചും തുടര്‍ന്ന് സി.ബി.ഐയും കേസന്വേഷണം ഏറ്റെടുത്തു. ബിസിനസ് വൈരാ​ഗ്യമാണ് കൊലയ്‌ക്കു പിന്നിലെന്ന് സംശയിച്ചിരുന്നെങ്കിലും പിന്നീട് സഭാ തര്‍ക്കമായിരുന്നു കാരണം എന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.

2007ല്‍ വര്‍​ഗീസിന്റെ ഭാര്യയുടെ ഹര്‍ജി പരി​ഗണിച്ച് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സി.ബി.ഐ അന്വേഷണം പൂര്‍ത്തിയാക്കി. 2012ല്‍ 19 പേര്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു. യാക്കോബായ സഭ അങ്കമാലി ഭദ്രാസനം മാനേജര്‍ ഫാ. വര്‍​ഗീസ് തെക്കേക്കരയായിരുന്നു ഒന്നാം പ്രതി. ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാ​ഗങ്ങള്‍ക്കിടയിലുണ്ടായിരുന്ന സംഘര്‍ഷമാണ് കൊലയ്‌ക്ക് കാരണമെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍.

2021 നവംബറിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. എന്നാല്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് മുഴുവന്‍ പ്രതികളെയും ഇപ്പോള്‍ വെറുതെ വിട്ടത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha