ക്വാറി സമരം നീളുന്നു; മലയോരത്ത് നിർമാണ മേഖല സ്തംഭിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശ്രീകണ്ഠപുരം : മഴക്കാലം തുടങ്ങാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ ക്വാറി സമരം അനന്തമായി നീളുന്നത് കാരണം മലയോരത്ത് നിർമാണ മേഖല പൂർണമായി സ്തംഭിച്ചു. എം -സാന്റ്, ജില്ലി, വലിയ കല്ലുകൾ എന്നിവ കിട്ടാനില്ല. മണൽ വിപണനം കുറേക്കാലമായി നടക്കാത്ത സാഹചര്യത്തിൽ ക്രഷറുകളിൽ എത്തി എം -സാന്റ് കൊണ്ടു വന്നായിരുന്നു തേപ്പ് പണികൾ നടത്തിയിരുന്നത്. ക്വാറി നിശ്ചലമായതോടെ ക്രഷറുകളും അനങ്ങുന്നില്ല. ആയിരക്കണക്കിനാളുകൾക്ക് പണിയില്ല. വിഷുവിനു ശേഷം നിർമാണ തൊഴിലാളികൾ പലരും വീടുകളിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. ടിപ്പറുകളും ഓടുന്നില്ല.

ഈ മേഖലയിൽ പണിയെടുക്കാനായി പുറത്തു നിന്ന് എത്തിയ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങി. ചേപ്പറമ്പിലായിരുന്നു കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്നത്. ഈ മേഖലയിലെ ക്വാറി, ക്രഷർ വ്യവസായത്തെ ആശ്രയിച്ചായിരുന്നു ഇവരുടെ ജീവിതം. രണ്ടാഴ്ചയിലേറെയായി പണിയില്ലാതെ ആയതോടെ ഭൂരിഭാഗവും നാട്ടിലേക്കു തിരിച്ചുപോയി. മഴക്കാലത്തിനകം പണി പൂർത്തിയാക്കാനായി റോഡുപണിക്കാർ പരക്കം പായുമ്പോഴാണ് ക്വാറി സമരം.
കല്ല് കിട്ടാനില്ലാതായതോടെ പണി പല സ്ഥലത്തും നിർത്തിവച്ചു. വളക്കൈ–കൊയ്യം റോഡുപണി മഴക്കാലത്തിനകം ആദ്യഘട്ട ടാറിങ് നടത്തേണ്ടതാണ്. അപ്പോഴാണ് സമരം തുടങ്ങിയത്. നിർദിഷ്ട റോഡിൽ മിക്ക സ്ഥലത്തും കല്ലുകെട്ട് പൂർത്തിയാക്കാനുണ്ട്. അരികുകെട്ട് പൂർത്തിയാക്കാതെ ടാറിങ് നടത്താനാവില്ല. 5 കോടി രൂപയുടെ ശ്രീകണ്ഠപുരം ടൗൺ വികസനം അവസാനഘട്ടത്തിൽ എത്തിയ സമയത്തെ സമരം കാരണം ഇതും പെരുവഴിയിലായി.

ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ ഫണ്ട് ഉപയോഗിച്ച് ചില സ്ഥലത്തെല്ലാം പാലം, കുളം, കിണർ നിർമാണങ്ങൾ നടക്കുകയാണ്. വീടുകൾ, കടകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, വിവിധ പദ്ധതികളുടെ ഭിത്തി നിർമാണം എന്നിവയെല്ലാം നിലച്ചു. ഒരാഴ്ചയ്ക്കുള്ളിൽ സമരം പിൻവലിക്കുകയോ ചർച്ച ചെയ്ത് പരിഹരിക്കുകയോ ചെയ്തില്ലെങ്കിൽ നാട്ടുകാർ വലിയ പ്രതിസന്ധിയിലാകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha