ലാവലിന്‍ കേസിന് പുതിയ ബെഞ്ച് രൂപീകരിച്ചു; തിങ്കളാഴ്ച പരിഗണിക്കും
കണ്ണൂരാൻ വാർത്ത

ലാവലിൻ കേസ് സുപ്രീം കോടതി 24ന് (തിങ്കളാഴ്ച്ച)പരിഗണിക്കും. ജസ്റ്റിസ് എം ആർ ഷാ ,സി ടി രവികുമാർ എന്നിവരടങ്ങിയ പുതിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. തിങ്കളാഴ്ച നാലാം നമ്പർ കോടതിയിൽ 21 -മത്തെ കേസായിട്ടാണ് ലാവലിൻ കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. മുൻ ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് അവസാനമായി പരിഗണിച്ചത്. 
ഒക്ടോബർ 20 ന് കേസ് ലളിതിന് മുന്നിൽ എത്തിയിരുന്നെങ്കിലും മാറ്റി. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രിം കോടതിയെ സമീപിക്കുന്നത്. 2017 മുതൽ സുപ്രീംകോടതിയിലുള്ള കേസ് 33 തവണയാണ് മാറ്റിവച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ലാവലിൻ കേസ് ഏറ്റവും അവസാനമായി കോടതി പരിഗണിച്ചത്. രണ്ട് ഹർജികളാണ്  കോടതിയിലുള്ളത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത