കേരളം കാണാം, സുവനീർ ശിൽപ്പങ്ങൾ സ്‌നേഹസമ്മാനമായി നേടാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം : ദൈവത്തിന്റെ സ്വന്തം നാട്‌ കണ്ടുമടങ്ങുന്ന സഞ്ചാരികൾക്ക്‌ നമ്മുടെ തനിമയും പ്രൗഢിയും തുളുമ്പുന്ന സ്‌നേഹസമ്മാനവുമായി വിനോദസഞ്ചാര വകുപ്പ്‌. ചരിത്രം, സംസ്കാരം, കല, ഭൂമിശാസ്ത്രപരമായ പ്രത്യേകത തുടങ്ങിയവ ഒപ്പിയെടുക്കുന്ന സുവനീർ ശിൽപ്പങ്ങളാകും ഇതിനായി സജ്ജമാക്കുക. ആറന്മുളക്കണ്ണാടി, ബേപ്പൂർ ഉരുവിന്റെ മാതൃക അങ്ങനെപോകും ശിൽപ്പഭംഗി. 15 തരം സുവനീറാണ്‌ തയ്യാറാക്കുന്നത്‌.

ഇതിനായി സംസ്ഥാനത്തെ കരകൗശല നിർമാതാക്കളെ ചേർത്ത് ശൃംഖലയുണ്ടാക്കും. ഇവർക്ക്‌ പരിശീലനവും നൽകും. ഇവർ തയ്യാറാക്കുന്നതിൽനിന്ന്‌ മികച്ചവയാകും തെരഞ്ഞെടുക്കുക. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കും. ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഇതിന്റെ വിൽപ്പനശാല ഉണ്ടാകും. നൂറോളം പേർക്ക് വരുമാനമാർഗവുമാകും. വെബ്സൈറ്റിലും ശിൽപ്പം വാങ്ങാം. പദ്ധതിയുടെ ഉദ്ഘാടനം മേയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.

അം​ഗമാകാൻ

സുവനീർ ശൃംഖലയിൽ അംഗമാകാൻ 26 വരെ രജിസ്റ്റർ ചെയ്യാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ഫോട്ടോ സഹിതം സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ ഓഫീസിലോ ജില്ലാ ടൂറിസം ഓഫീസുകളിലോ സമർപ്പിക്കാം. ഫോൺ: 0471 2334749.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha