യുവതയുടെ പുത്തൻ ആശയങ്ങൾക്ക് ചിറകു നൽകി “എന്റെ കേരളം” മെ​ഗാ എ​ക്‌​സി​ബി​ഷ​ൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ർ: യു​വ​ത​യു​ടെ പു​ത്ത​ൻ ആ​ശ​യ​ങ്ങ​ൾ​ക്ക് ചി​റ​കു ന​ൽ​കി എ​ന്‍റെ കേ​ര​ളം മെ​ഗാ എ​ക്‌​സി​ബി​ഷ​ൻ. യു​വ​ത​യു​ടെ കേ​ര​ളം എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി വി​ദ്യാ​ഭ്യാ​സം, സാ​ങ്കേ​തി​ക​വി​ദ്യ, നൈ​പു​ണ്യ​വി​ക​സ​നം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സ്റ്റാ​ളു​ക​ളാ​ണ് എ​ക്‌​സി​ബി​ഷ​നി​ലെ തി​ര​ക്കേ​റു​ന്ന ഇ​ടം. കെ ​ഡി​സ്‌​ക്, കെ​യ്‌​സ്, ഒ​ഡെ​പെ​ക്, ഐ​ടി​ഐ, അ​സാ​പ് ,വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, നോ​ള​ജ് ഇ​ക്കോ​ണ​മി തു​ട​ങ്ങി​യ സ്റ്റാ​ളു​ക​ൾ ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ്.

കെ ​ഡി​സ്‌​കി​ന്‍റെ പ്ര​ധാ​ന പ​ദ്ധ​തി​യാ​യ യം​ഗ് ഇ​ന്ന​വേ​റ്റേ​ഴ്‌​സ് പ്രോ​ഗ്രാ​മി​ലൂ​ടെ കോ​ള​ജ് വി​ദ്യാ​ർ​ഥി ക​ൾ​ക്ക് വി​വി​ധ പ്രോ​ജ​ക്ടു​ക​ൾ ത​യാ​റാ​ക്കാം. പൊ​തു​മേ​ഖ​ല​യി​ലെ ആ​ദ്യ റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ൻ​സി​യാ​യ ഒ​ഡെ​പെ​ക്കി​ന്‍റെ സ്റ്റാ​ളി​ൽ തൊ​ഴി​ലി​നും അ​ഭി​രു​ചി​ക്കും മു​ൻ​തൂ​ക്കം ന​ൽ​കി​യു​ള്ള സെ​ഷ​നു​ക​ളാ​ണ് ഉ​ള്ള​ത്. റി​ക്രൂ​ട്‌​മെ​ന്‍റ് സ​ർ​വീ​സ്, ട്രെ​യി​നിം​ഗ് സ​ർ​വീ​സ് ട്രാ​വ​ൽ സ​ർ​വീ​സ്, നാ​ഷ​ണ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടൂ​ർ പാ​ക്കേ​ജ്, വി​ദേ​ശ​ത്തു​ള്ള പ​ഠ​നം, സ്‌​കോ​ള​ർ​ഷി​പ്പ് സ്‌​കീ​മു​ക​ൾ എ​ന്നി​വ​യെ നേ​രി​ട്ട​റി​യാം.

അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന സ്‌​കി​ൽ ര​ജി​സ്ട്രി ആ​പ് പ​രി​ച​യ​പ്പെ​ടു ത്തു​ക​യാ​ണ് സം​സ്ഥാ​ന നൈ​പു​ണ്യ വി​ക​സ​ന മി​ഷ​ൻ ഒ​രു​ക്കി​യ സ്റ്റാ​ളി​ൽ.
തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന എ​ൻ​ടി​ടി​എ​ഫ് സ്റ്റാ​ളി​ൽ ഓ​ട്ടോ​മാ​റ്റി​ക് വി​സി​റ്റിം​ഗ് കാ​ർ​ഡ് ഡി​സൈ​നിം​ഗ് മെ​ഷി​ൻ, പെ​യി​ന്‍റിം​ഗ് റോ​ബോ​ട്ട്, ഓ​ട്ടോ​മാ​റ്റി​ക് ഡ്രോ​യിം​ഗ് മെ​ഷീ​ൻ തു​ട​ങ്ങി വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച പ്രോ​ജ​ക്ട് മോ​ഡ​ലു​ക​ൾ, വ​ർ​ക്കിം​ഗ് മോ​ഡ​ലു​ക​ൾ എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്റ്റാ​ളി​ൽ വി​വി​ധ പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും സെ​ന്‍റ​റു​ക​ളി​ലേ​ക്കും ന​ട​ക്കു​ന്ന അ​ഡ്മി​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കാ​യു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​നും സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ട്. കൂ​ടാ​തെ സ​ർ​വ​ക​ലാ​ശാ​ല ബി​സി​ന​സ് ഇ​ൻ​ക്യു​ബേ​ഷ​ൻ സെ​ന്‍റ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് വി​ജ​യ​ക​ര​മാ​യി പോ​കു​ന്ന ക​മ്പ​നി​ക​ളു​ടെ സ്റ്റാ​ർ​ട്ട​പ്പു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സെ​ഷ​നും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha