എലത്തൂർ ട്രെയിന്‍ തീവെപ്പിൽ മരിച്ചവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു; ധനസഹായം കൈമാറി
കണ്ണൂരാൻ വാർത്ത
കണ്ണൂർ : എലത്തൂരിൽ അക്രമി ട്രെയിനിൽ തീവെച്ചതിനെ തുടർന്ന് മരിച്ചവരുടെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. പലോട്ടുപള്ളി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖർ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. ഒരു കുട്ടിയടക്കം 3 പേരാണ് ആക്രമണത്തിൽ മരിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത