വേനൽത്തുമ്പികൾ ഒരുങ്ങുന്നു ; നാലായിരത്തിലധികം വേദികളിൽ എത്തും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബാലസംഘത്തിന്റെ നേതൃത്വത്തിൽ വേനൽത്തുമ്പി കലാ സംഘങ്ങൾ പരിശീലനം പൂർത്തിയാക്കുന്നു. മെയ്‌ മാസത്തോടെ നാലായിരത്തിലധികം വേദികളിൽ പരിപാടി അവതരിപ്പിക്കുമെന്ന്‌ സംസ്ഥാന കൺവീനർ ടി.കെ. നാരായണദാസ്‌, സെക്രട്ടറി എൽ. ആദിൽ, പ്രസിഡന്റ്‌ ബി. അനുജ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരുന്നൂറിൽപ്പരം കലാസംഘങ്ങളാണ്‌ ഇതിന്റെ ഭാഗമായി രൂപീകരിക്കുന്നത്‌. 2500 വില്ലേജുകളിൽ ഒരുങ്ങുന്ന പ്രാദേശിക ബലോത്സവങ്ങളിലേക്ക് വേനൽത്തുമ്പികൾ എത്തും. ഓരോ സ്വീകരണവേദിയും കുട്ടികളുടെ കലോത്സവ വേദികളായാണ് സംഘടിപ്പിക്കുന്നത്.

മുതിർന്നവരും കുട്ടികളും പ്രേക്ഷകരോട് സംവദിക്കും. കേരളത്തിലോ പുറത്തോ ഇത്രയും ബൃഹത്തായ ഒരു ചിൽഡ്രൻസ് തിയറ്റർ മൂവ്മെന്റ് നിലവിലില്ല. വർത്തമാന കാലത്തിന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ ഏഴ്‌ ലഘുനാടകങ്ങൾ, സംഗീത ശിൽപ്പം തുടങ്ങിയവയും ക്യാമ്പിൽ ഒരുങ്ങുന്നുണ്ട്‌. മൂന്നിന്‌ ആരംഭിച്ച ക്യാമ്പ്‌ ഞായറാഴ്‌ച പൊതുഅവതരണത്തോടെ സമാപിക്കും. തൃത്താല വട്ടേനാട് ഗവ. എൽപി സ്കൂളിലാണ്‌ സംസ്ഥാന പരിശീലന ക്യാമ്പ്. ഇവിടെനിന്ന്‌ പരിശീലനം നേടുന്നവരുടെ നേതൃത്വത്തിൽ ഏപ്രിൽ അവസാനത്തോടെ ജില്ലാ പരിശീലനവും തുടർന്ന് ഏരിയ പരിശീലനവും നടക്കും. ഹരിഹരനുണ്ണിയാണ്‌ ക്യാമ്പ് ഡയറക്ടർ. കെ.പി. പ്രിയദർശൻ ക്യാമ്പ് മാനേജരും. വി.കെ. ചന്ദ്രൻ ചെയർമാനും സി.പി. സുധാകരൻ ജനറൽ കൺവീനറുമായ സ്വാഗതസംഘമാണ് ക്യാമ്പിന്റെ സംഘാടനം. 

ഇളം മനസ്സുകളുടെ നിഷ്‌കളങ്കതയും ആർദ്രതയും നന്മകളും ഉണർത്തിയെടുത്ത്‌ മുതിർന്ന മനസ്സുകളിൽ എത്തിച്ച് ഈ ഇരുണ്ട കാലത്തും പ്രകാശം പരത്താനുള്ള ശ്രമമാണ് വേനൽതുമ്പികൾ ചെയ്യുന്നതെന്നും നാരായണദാസ്‌ പറഞ്ഞു. സംസ്ഥാന കോ–ഓർഡിനേറ്റർ എം. രൺദീഷ്, നാടകമത്സര ജൂറി ചെയർമാൻ പ്രൊഫ. പി. ഗംഗാധരൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha