നിര്‍മ്മാണ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക: എസ്.ഡി.പി.ഐ
കണ്ണൂരാൻ വാർത്ത
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ പരിഷ്‌കരിച്ച ക്വാറി നയത്തില്‍ പ്രതിഷേധിച്ച് ക്വാറി-ക്രഷര്‍ സംരംഭങ്ങളുടെ പണിമുടക്ക് അനിശ്ചിത കാലത്തേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ നിര്‍മ്മാണ മേഖല സ്തംഭിച്ചിരിക്കുകയാണെന്നും പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

വേനല്‍ക്കാല പ്രവൃത്തികള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴുള്ള സമരം നിര്‍മാണ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. നിര്‍മാണ മേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധി തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ് അനിശ്ചിതകാല സമരം. അന്യായമായ വിലവര്‍ധനവ് ന്യായീകരിക്കാന്‍ കഴിയില്ല എന്നതിനാല്‍ തന്നെ സാധാരണക്കാരെ ബാധിക്കാതെയുള്ള സമവായത്തിന് സര്‍ക്കാരും ക്രഷര്‍ ഉടമകളും തയ്യാറാവണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ എ.സി. ജലാലുദ്ധീൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ എ. ഫൈസൽ, ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ്, ജനറൽ സെക്രട്ടറി (ഓർഗനൈസിംഗ്‌)എൻ.പി. ഷക്കീൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത