ജില്ലാതല പരിപാടികൾക്ക്‌ ഇന്ന്‌ തുടക്കം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : പുതിയ വികസന ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം ജില്ലാതല പരിപാടി 11 മുതൽ 17 കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കും. വാർഷികാഘോഷവും ‘എന്റെ കേരളം' മെഗാ എക്സിബിഷനും ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ സംഘാടക സമിതി ചെയർമാൻ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉദ്‌ഘാടന ശേഷം ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോ അരങ്ങേറും.
യുവതയുടെ കേരളം എന്റെ കേരളം മെഗാ എക്സിബിഷനിൽ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ സംരംഭകർ എന്നിവയുടെ 180 സ്റ്റാൾ ഒരുക്കിയിട്ടുണ്ട്.

തത്സമയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

അസാപിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് തത്സമയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തും. കരിയർ ഗൈഡൻസിനും നൈപുണ്യ വികസനത്തിനും പ്രാധാന്യം നൽകിയാവും സ്റ്റാളുകൾ. 

സർക്കാർ ഓഫീസിലെ സേവനങ്ങൾ

പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ മാത്രം ലഭിച്ചിരുന്ന സേവനങ്ങൾ എക്‌സിബിഷൻ നഗരിയിലും ലഭിക്കും. റവന്യു, ഐ.ടി സെൽ, സപ്ലൈകോ തുടങ്ങിയ വകുപ്പുകളുടെ സേവനങ്ങൾ, ആധാർ ലിങ്കിങ്‌, സാമൂഹ്യ സുരക്ഷ മസ്റ്ററിങ്‌, സിവിൽ രജിസ്‌ട്രേഷൻ സൗകര്യങ്ങളുണ്ടാകും. മൂന്ന് മിനിറ്റുകൊണ്ട് ജനന/മരണ/വിവാഹ സാക്ഷ്യപത്രങ്ങൾ സൗജന്യമായി ലഭിക്കും. 

ഡിജിറ്റൽ ബാങ്കിങ്

എക്‌സിബിഷൻ വേദിയിൽ ബുധനാഴ്‌ച ഡിജിറ്റൽ ബാങ്കിങ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും. പൊലീസ് മൈതാനിയിലെ പ്രധാന വേദിയിൽ പകൽ 11 നാണ് ക്ലാസ്. 

കരിയർ ഗൈഡൻസ്

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി പൊലീസ് മൈതാനിയിലെ പ്രധാന വേദിയിൽ 13ന്‌ പകൽ രണ്ടിന്‌ കരിയർ ഗൈഡൻസ് ക്ലാസ് നടക്കും. ബുധൻ വരെ രജിസ്റ്റർ ചെയ്യാം. ഫോൺ: 9495999627, 9495999692. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന്: https://tinyurl.com/careerasap
മെഗാ എക്സിബിഷന്റെ ഭാഗമായി പൊലീസ് മൈതാനിയിലെ പ്രധാനവേദിയിൽ ദിവസവും വൈകിട്ട് 4.30 മുതൽ കലാപരിപാടികൾ അരങ്ങേറും.  

വാർത്താസമ്മേളനത്തിൽ സംഘാടക സമിതി കോ ചെയർമാൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. ദിവ്യ, ജനറൽ കൺവീനർ കലക്ടർ എസ്. ചന്ദ്രശേഖർ, കോ- ഓഡിനേറ്റർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ, അനുബന്ധ പരിപാടികളുടെ ചെയർമാൻ എം. ശ്രീധരൻ, പ്രസ് ക്ലബ്‌ പ്രസിഡന്റ്‌ സിജി ഉലഹന്നാൻ എന്നിവരും പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha