ഗതാഗത നിയന്ത്രണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂര്‍ - കൂത്തുപറമ്പ് റോഡിലെ മൂന്നാം പാലം അനുബന്ധ റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതം ഏപ്രില്‍ 13ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെ നിരോധിച്ചു.

 കണ്ണൂരില്‍ നിന്നും കൂത്തുപറമ്പിലേക്ക് വരുന്ന വാഹനങ്ങള്‍ ചാല സ്‌കൂളില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചാല – തന്നട പൊതുവാച്ചേരി – ആര്‍വിമൊട്ട – മൂന്നുപെരിയ വഴി കണ്ണൂര്‍ കൂത്തുപറമ്പ് റോഡില്‍ പ്രവേശിക്കണം.

കൂത്തുപറമ്പില്‍ നിന്നും കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങള്‍ ഇടത്തോട്ട് തിരിഞ്ഞ് പാറപ്രം – മേലൂര്‍കടവ് – കാടാച്ചിറ വഴി കണ്ണൂരിലേക്ക് പ്രവേശിക്കേണ്ടതാണെന്നും കണ്ണൂര്‍ പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം അസി.എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha